ക്ഷേത്രവളപ്പിൽ കെട്ടിയിരുന്ന കുതിരക്ക് നേരെ ആക്രമണം
text_fieldsഇരവിപുരം: ക്ഷേത്ര പരിസരത്ത് കെട്ടിയിരുന്ന കുതിരയെ ഒരു സംഘം യുവാക്കൾ ആക്രമിച്ചു. കാറിലെത്തിയ സംഘമാണ് ആക്രമണത്തിന് പിന്നിൽ. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അയത്തിൽ തെക്കേ കാവ് ക്ഷേത്ര പരിസരത്ത് കെട്ടിയിരുന്ന പള്ളിമുക്ക് സ്വദേശി ഷാനവാസിന്റെ കുതിരക്ക് നേരേയാണ് ആക്രമണം. കുതിരയെ ആക്രമിക്കുന്നതിന്റെ സി.സി ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
കുതിരയുടെ പുറത്തും മുഖത്തും കാലിലും കൈയിലും മർദനമേറ്റിട്ടുണ്ട്. നാലര വയസ്സുള്ള പെൺ കുതിര ഗർഭിണിയാണ്. കുതിരയെ അഴിക്കുന്നതിനായി ഉടമ എത്തിയപ്പോഴാണ് വേദനകൊണ്ട് പുളയുന്ന നിലയിൽ കണ്ടത്. തുടർന്നന്നാണ് നിരീക്ഷണ കാമറ പരിശോധിച്ചത്. സി.സി.ടി.വി ദൃശ്യങ്ങൾ സഹിതം പൊലീസിനും എസ്.പി.സി.എക്കും മൃഗസംരക്ഷണ വകുപ്പിനും പരാതി നൽകിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഇരവിപുരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുതിരയെ ജില്ല വെറ്ററിനറി ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.