കലുങ്ക്മുക്കിലെ ആക്രമണം: അഞ്ചുപേർ അറസ്റ്റിൽ
text_fieldsഇരവിപുരം: കൊല്ലൂർവിള പള്ളിമുക്ക് കലുങ്ക് ജങ്ഷനിൽ വയോധികനും സ്ത്രീയും കൂട്ടിയും ഉൾപ്പെടെ ഏഴു പേരെ ആക്രമിച്ച കേസിൽ അഞ്ചുപേരെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. വടക്കേവിള അക്കരവിള വയലിൽ ഫാത്തിമ മൻസിലിൽ നിദിൻഷാ (27), ഗോപാലശ്ശേരി ജിവി നഗർ 176ൽ ദുർഗാനിവാസിൽ ആദർശ് (29), വടക്കേവിള ശ്രീനഗർ 215ൽ സരസിൽ അഭിരാം (27), ഗോപാലശ്ശേരി ജിവി നഗർ 163ൽ ശരൺ (26), ഗോപാലശ്ശേരി കെ.എസ് മന്ദിരത്തിൽ ശരത് (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാത്രിയാണ് കലുങ്ക് ജങ്ക്ഷനിൽനിന്ന യുവാക്കളെ ഇവർ ആക്രമിച്ചത്. ബഹളം കേട്ട് തടസ്സം പിടിക്കാനെത്തിയവരെയും സംഘം ആക്രമിച്ചു. ഇരവിപുരം ഇൻസ്പെക്ടർ വി. ഷിബു, എസ്.ഐ അജേഷ്, സി.പി.ഒ അനീഷ്, സുമേഷ് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ആദർശ്, അഭിരാം, ശരത് എന്നിവർക്ക് എതിരെ നേരത്തെയും കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.