കഞ്ചാവ് വിൽപന; എൻജിനീയറിങ് വിദ്യാർഥിയടക്കം രണ്ടുപേർ പിടിയിൽ
text_fieldsഇരവിപുരം: കഞ്ചാവ് വിൽപന സംഘത്തിൽപെട്ട രണ്ടുപേരെ ഇരവിപുരം പൊലീസ് പിടികൂടി. ഇവരിലൊരാൾ എൻജിനീയറിങ് വിദ്യാർഥിയും മറ്റൊരാൾ ഐ.ടി.ഐ വിദ്യാർഥിയുമാണ്. ഹരിപ്പാട് മണ്ണാറശാല അമ്പലത്തിന് പിറകുവശം ദാറുസ്സലാം വീട്ടിൽ തമീം (22), വടക്കേവിള മുള്ളുവിള ഹരിശ്രീനഗർ 116 വിളയിൽ വീട്ടിൽ നജാസ് (22) എന്നിവരാണ് പിടിയിലായത്.
അരകിലോയോളം കഞ്ചാവും പിടികൂടി. അയത്തിൽ സ്കൂളിനും മുള്ളുവിള ജങ്ഷനും ഇടയിൽെവച്ചാണ് ഇവരെ പിടികൂടിയത്. ജില്ലയിൽ വൻതോതിൽ കഞ്ചാവ് എത്തിച്ച് വിൽപന നടത്തുന്ന സംഘത്തിലെ കണ്ണികളാണിവരെന്നാണ് വിവരം.
സിറ്റി പൊലീസ് കമീഷണർ ടി. നാരായണന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ അസി.പൊലീസ് കമീഷണർ പ്രദീപ് കുമാറിെൻറ നിർദേശപ്രകാരം പൊലീസ് പടോളിങ് ശക്തമാക്കിയതിനെ തുടർന്നാണ് ഇവർ പിടിയിലായത്. ഇരവിപുരം എസ്.എച്ച്.ഒ അനിൽകുമാർ, എസ്.ഐമാരായ ദീപു, പ്രകാശ്, സുനിൽകുമാർ, ഷിബു പീറ്റർ, ജയകുമാർ, അജിത് കുമാർ, എ.എസ്.ഐ ഷാജി, സി.പി.ഒമാരായ ദീപു, മനാഫ്, ദിലീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.