ഹോട്ടൽ ജീവനക്കാരെൻറ മരണം; സയൻറിഫിക്, ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തി
text_fieldsഇരവിപുരം: ഹോട്ടൽ ജീവനക്കാരനെ മരിച്ചനിലയിൽ കണ്ടെത്തിയ വാളത്തുംഗലിലെ വീട് ഫോറൻസിക് സംഘം പരിശോധിച്ചു. കരുനാഗപ്പള്ളി ആലുംകടവ് മരുതൂർ കുളങ്ങര സൗത്ത് ചേന്നല പുത്തൻവീട്ടിൽ വിനോദി(41)നെയാണ് ബുധനാഴ്ച വൈകീട്ട് നാലരയോടെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
വിനോദ് കൂട്ടിക്കട ശാസ്താംകോവിലിന് സമീപത്തെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു. ഹോട്ടലിൽ ജോലിക്ക് എത്തേണ്ട സമയം കഴിഞ്ഞിട്ടും എത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് താമസിച്ചിരുന്ന വീട്ടിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ വിനോദിനെ കണ്ടെത്തിയത്. ഉടൻ തന്നെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സംഭവമറിഞ്ഞ് ഇരവിപുരം െപാലീസ് സ്റ്റേഷനിലെ എസ്.ഐമാരുടെ നേതൃത്വത്തിലുള്ള െപാലീസ് സംഘം സ്ഥലത്തെത്തി വിനോദിനോടൊപ്പം ജോലി ചെയ്തിരുന്ന അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തുവരുകയാണ്. ഫോറൻസിക് സയൻറിഫിക് അസിസ്റ്റൻറ് ദേവിയുടെ നേതൃത്വത്തിലുള്ള ഫോറൻസിക് സംഘം സ്ഥലത്തെത്തി സാമ്പിളുകൾ ശേഖരിച്ചു. ഇരവിപുരം എസ്.എച്ച്.ഒ വി. അനിൽ കുമാർ, എസ്.ഐ അനുരൂപ്, ജി.എസ്.ഐ ടി. സുനിൽകുമാർ എന്നിവരും സ്ഥലത്ത് എത്തി പരിശോധന നടത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയതിനുശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.