ഇരവിപുരം റെയിൽവേ മേൽപ്പാലം നിർമാണം അന്തിമഘട്ടത്തിലേക്ക്
text_fieldsഇരവിപുരം: റെയിൽവെ മേൽപാലം നിർമാണം അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് എം. നൗഷാദ് എം.എൽ.എ. റെയിൽവെ സ്വന്തംനിലയിൽ നടത്തേണ്ട നിർമാണം ഒക്ടോബറിൽ പൂർത്തിയാക്കാമെന്ന് ഉറപ്പുലഭിച്ചു. മേൽപ്പാലത്തിന്റെ 13 സ്പാനുകളിൽ മൂന്ന് എണ്ണമാണ് റെയിൽവേ നിർമിക്കേണ്ടത്. സംസ്ഥാന സർക്കാർ ഏജൻസിയായ ആർ.ബി.ഡി.സി.കെ നിർമിക്കേണ്ട 10 സ്പാനുകളുടെയും നിർമാണവും ഗർഡർ സ്ഥാപനവും പൂർത്തിയായി. റെയിൽവെ സ്പാനുകളുടെ നിർമാണം പൂർത്തിയായെങ്കിലും ഗർഡറുകളുടെയും ഡക്ക് സ്ലാബുകളുടെയും സ്ഥാപനം ചില സാങ്കേതിക കാരണങ്ങളാൽ നീണ്ടുപോയെന്നും എം.എൽ.എ പറഞ്ഞു. സംസ്ഥാന സർക്കാർ കിഫ്ബിയിൽനിന്നും അനുവദിച്ച 37.14 കോടിയുടെ പദ്ധതിയാണിത്. നിർമാണത്തിന് 26.33 കോടിയും ഭൂമിയേറ്റെടുക്കുന്നതിന് 10.81 കോടിയും.
ഇരവിപുരം മണ്ഡലത്തിൽ ആറ് റെയിൽവെ മേൽപാലങ്ങളുടെ നിർമാണത്തിനായി സംസ്ഥാന സർക്കാർ കിഫ്ബിയിൽനിന്നും 222.43 കോടിയാണ് അനുവദിച്ചത്. ഉടമകൾക്ക് ഭൂമിവില വിതരണം ചെയ്യാനുള്ള നടപടി ഉടൻ ആരംഭിക്കുമെന്ന് എം.എൽ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.