സ്കൂൾ പരിസരം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന: അഞ്ചംഗ സംഘം പിടിയിൽ
text_fieldsഇരവിപുരം: സ്കൂൾ പരിസരം കേന്ദ്രീകരിച്ച് കുട്ടികൾക്ക് കഞ്ചാവ് വിൽപന നടത്തിവന്ന സംഘത്തിലെ അഞ്ചുപേരെ ഇരവിപുരം പൊലീസും സിറ്റി പൊലീസിെൻറ ഡാൻസാഫ് ടീമും ചേർന്ന് പിടികൂടി.
ഇരവിപുരം ആക്കോലിൽ ഗ്യാസ് ഗോഡൗണിന് സമീപം ഗാന്ധി നഗർ 43 ആനത്താഴത്ത് വീട്ടിൽ അജിത്ത് (22), ശാസ്താംകോട്ട മുതുപിലാക്കാട് ക്ഷേത്രത്തിന് സമീപം മഞ്ജു ഭവനിൽ ലാലു (24), വാളത്തുംഗൽ ബോയ്സ് സ്കൂളിന് സമീപം ഗിരിജാ നിവാസിൽ നിരഞ്ജൻ (19), ശാസ്താംകോട്ട മുതുപിലാക്കാട് പാർഥസാരഥി ക്ഷേത്രത്തിന് സമീപം അരുൺ നിവാസിൽ അരുൺ (28), വാളത്തുംഗൽ ഇടശ്ശേരി കാഷ്യു കമ്പനിയ്ക്ക് സമീപം കേശവനഗർ ഇടശ്ശേരി വീട്ടിൽ ജഗന്നാഥൻ (19) എന്നിവരാണ് പിടിയിലായത്.
മീൻ വളർത്തലിെൻറയും വിൽപനയുടെയും മറവിലാണ് ഇവർ കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. പൊലീസ് ഇവരെ പിടികൂടാൻ എത്തുമ്പോഴും കുട്ടികൾ കഞ്ചാവ് വാങ്ങാനായി നിൽക്കുന്നുണ്ടായിരുന്നു. കസ്റ്റഡിയിലായപ്പോഴും ഫോണുകളിലേക്ക് കഞ്ചാവ് ആവശ്യപ്പെട്ടുകൊണ്ടുള്ള വിളികളെത്തി.
ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നും വൻതോതിൽ കഞ്ചാവ് എത്തിച്ച് വിതരണം നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. ഇരവിപുരം എസ്.എച്ച്.ഒ കെ. വിനോദ്, എസ്.ഐമാരായ അനീഷ്, ബിനോദ് കുമാർ, ദീപു, പ്രകാശ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.