ലഹരി ഉപയോഗം ചോദ്യം ചെയ്തതിന് വീടുകയറി ആക്രമണം
text_fieldsഇരവിപുരം: വഴിയിൽ ലഹരി ഉപയോഗം നടത്തിയത് ചോദ്യംചെയ്ത കുടുംബത്തെ വീടു കയറി ആക്രമിച്ചു. അക്രമണത്തിൽ ഗൃഹനാഥന് പരിക്കേറ്റു. മയ്യനാട് കാരികുഴി വയലിൽ വീട്ടിൽ ജയൻ തമ്പി, ഭാര്യ പത്മിനി, മകൻ വിശാഖ് എന്നിവരെയാണ് അക്രമി സംഘം മർദിച്ചത്.
ഞായറാഴ്ച രാത്രി എട്ടോെടയായിരുന്നു സംഭവം. പരിക്കേറ്റ ജയൻ തമ്പിയെ കൂട്ടിക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരവിപുരം പൊലീസിൽ പരാതി നൽകി.
ജയൻ തമ്പിയുടെ വീട്ടിലേക്കുള്ള വഴിയിൽ ലഹരി ഉപയോഗിക്കുന്നതും അസഭ്യം പറയുന്നതും കേട്ട് തമ്പിയുടെ മകൻ ചോദ്യം ചെയ്തതിെൻറ പേരിലാണ് യുവാക്കൾ വീട്ടിലെത്തി അക്രമം നടത്തിയത്. ഗൃഹോപകരണങ്ങൾ അടിച്ചുതകർക്കുകയും ചെയ്തു.
കാരികുഴി വയലിൽ ക്ഷേത്രത്തിനു സമീപം പാലത്തിൽ പരസ്യമദ്യപാനവും ലഹരി ഉപയോഗവും കൂടി വരുന്നതായി നാട്ടുകാർ പറയുന്നു. പലരും മറ്റ് സ്ഥലങ്ങളിൽനിന്നും എത്തുന്നവരാണ്. സമാന സംഭവങ്ങൾ ഇതിനു മുമ്പ് പല തവണ ഉണ്ടായതായും പറയുന്നു.
സാമൂഹികവിരുദ്ധശല്യം കാരണം സ്ത്രീകൾ പകൽ സമയങ്ങളിൽ പോലും യാത്ര ചെയ്യാൻ മടിക്കുന്നു. പൊലീസ് ഈ സ്ഥലത്ത് എത്തുന്നിെല്ലന്നും നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.