വീടുകയറി ആക്രമണം: ഒളിവിലായിരുന്ന രണ്ടുപേർ അറസ്റ്റിൽ
text_fieldsഇരവിപുരം: വീടുകയറി ആക്രമണം നടത്തിയശേഷം ഒളിവിൽ പോയ സംഘത്തിൽപെട്ട രണ്ടുപേരെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തിലുണ്ടായിരുന്ന മറ്റ് പ്രതികൾക്കായി അന്വേഷണം ഉൗർജിതമാക്കി. അയത്തിൽ ഗോപാലശ്ശേരി മലയാളം നഗർ 45 സരസമ്മ ഭവനിൽ വിഷ്ണു (29), മലയാളം നഗർ 42 അഖിൽ നിവാസിൽ അഖിൽ (34) എന്നിവരാണ് അറസ്റ്റിലായത്.
മേയ് മൂന്നിന് പത്തോടെയായിരുന്നു സംഭവം. കാറിൽ മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ സംഘം ഫേസ്ബുക്ക് വഴി മോശം മെസേജ് അയച്ചെന്ന് ആരോപിച്ച് അയത്തിൽ സുരഭി നഗർ 196 ഉത്രത്തിൽ മാധവിനെ (20) വീട്ടിൽ കയറി ആക്രമിച്ച് പരിക്കേൽപിക്കുകയായിരുന്നു. ഇയാളെ ആക്രമിക്കുന്നതുകണ്ട് തടസ്സം പിടിക്കാനെത്തിയ മാതാപിതാക്കളെയും സഹോദരി യേയും ആക്രമിച്ചശേഷം സംഘം കാറിൽ കയറി രക്ഷപ്പെട്ടു. കൊല്ലം എ.സി.പിക്ക് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഒളിത്താവളത്തിൽനിന്ന് ഇവരെ പിടികൂടിയത്.
ഇരവിപുരം എസ്.എച്ച്.ഒ ധർമജിത്ത്, എസ്.ഐമാരായ ദീപു, സജികുമാർ, ഷിബു പീറ്റർ, ഷാജി, ജയകുമാർ, എസ്.ഐ ട്രെയിനി വിപിൻ, സി.പി.ഒ വിനു വിജയ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.