റെയിൽവേ ഗേറ്റിനടുത്തെ ഇരുമ്പുകുറ്റി അപകടക്കെണി
text_fieldsഇരവിപുരം: റെയിൽവെ ഗേറ്റിനു സമീപം റോഡിലെ ഇരുമ്പുകുറ്റി അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും കാരണമാകുന്നു. വാളത്തുംഗൽ പുത്തൻചന്ത റെയിൽവേ ഗേറ്റിനു സമീപത്താണ് റോഡിൽ ഇരുമ്പുകുറ്റിയുള്ളത്. ഇതിൽ വാഹനങ്ങൾ തട്ടി അപകടങ്ങളുണ്ടാകുന്നത് പതിവായി.
റെയിൽവേയുടെ വൈദ്യുതി ലൈനിൽ തട്ടാതിരിക്കാൻ ഭാരം കയറ്റിവരുന്ന വാഹനങ്ങൾക്ക് അടയാളമായി റോഡിന് കുറുകെ സ്ഥാപിച്ച ആർച്ചിന് മുന്നിലാണ് ഇരുമ്പുകുറ്റികളുള്ളത്. അടുത്തിടെ പുതിയ ആർച്ചുകൾ സ്ഥാപിച്ചെങ്കിലും റോഡിൽ തടസ്സമായി നിൽക്കുന്ന കുറ്റികൾ മാറ്റിയില്ല. മേൽപാല നിർമാണത്തിന്റെ ഭാഗമായി കാവൽപ്പുരയിലെ റെയിൽവേ ഗേറ്റ് അടച്ചതോടെ പുത്തൻചന്ത ഗേറ്റിൽ വലിയ ഗതാഗത തിരക്കാണ്. റോഡിൽ നിൽക്കുന്ന കുറ്റിയിൽ തട്ടാതിരിക്കാൻ വാഹനങ്ങൾ വെട്ടിത്തിരിക്കുമ്പോഴാണ് അപകടങ്ങളും ഗതാഗതക്കുരുക്കുമുണ്ടാകുന്നത്. ഇത് റോഡിൽനിന്ന് നീക്കാനാവശ്യമായ നടപടികൾ ആവശ്യപ്പെട്ട് ഡി.സി.സി സെക്രട്ടറി വാളത്തുംഗൽ രാജഗോപാലും കോൺഗ്രസ് ഇരവിപുരം മണ്ഡലം പ്രസിഡന്റ് മണക്കാട് സലീമും റെയിൽവേ അധികൃതർക്ക് പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.