വധശ്രമക്കേസ് പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്
text_fieldsഇരവിപുരം: വധശ്രമക്കേസിലെ പ്രതിയെ കണ്ടെത്തുന്നതിന് ഇരവിപുരം പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പുന്തലത്താഴം പെരുങ്കുളം നഗർ ചരുവിള വീട്ടിൽ ആദർശിനെ (26) കണ്ടെത്തുന്നതിനായാണ് ലുക്കൗട്ട് നോട്ടീസ്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ കഴിഞ്ഞ പതിനേഴിന് രാത്രി ഏഴോടെ ചൂരാങ്ങൽ പാലത്തിനടുത്തുെവച്ച് പനയം ചെറുകാട് ഐ.ഒ.ബിക്ക് സമീപം അഞ്ജലി വീട്ടിൽ മിേൻറഷ് മോഹനെ (23) ആക്രമിച്ച് ഗുരുതരമായി പരിക്കേൽപിച്ചു.
ഗുരുതരമായി പരിക്കേറ്റ മിേൻറഷ് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പ്രതിയെ കണ്ടെത്തുന്നതിന് ഇരവിപുരം പൊലീസ് വ്യാപകമായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.