കാത്തിരിപ്പിനൊടുവിൽ ജലപാത യാഥാർഥ്യം
text_fieldsഇരവിപുരം: നാലു പതിറ്റാണ്ടുനീണ്ട കാത്തിരിപ്പിനൊടുവിൽ ദേശീയ ജലപാതയുടെ ഭാഗമായ കൊല്ലം തോട്ടിലൂടെ ബോട്ട് ഓടിത്തുടങ്ങി.
താന്നി കായലിൽനിന്ന് കൊല്ലം തോട് ആരംഭിക്കുന്ന ഇരവിപുരം തോട്ടുമുഖത്തെ ബോട്ട് ജെട്ടിവരെ യാത്രനടത്തി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ബോട്ട് സർവിസ് ഉദ്ഘാടനം ചെയ്തു. എം.എൽ.എമാരായ എം. നൗഷാദ്, എം. മുകേഷ്, മേയർ പ്രസന്നാ ഏണസ്റ്റ്, ഡെപ്യൂട്ടി മേയർ കൊല്ലം മധു, കലക്ടർ ബി. അബ്്ദുൽ നാസർ എന്നിവരും ഉൾനാടൻ ജലഗതാഗത വകുപ്പിെൻറ ഉന്നത ഉദ്യോഗസ്ഥരും മന്ത്രിയോടൊപ്പം ബോട്ടിലുണ്ടായിരുന്നു.
താന്നി തോട്ടുമുഖം മുതൽ കൊല്ലംവരെ തോടിെൻറ ഇരുകരകളിലും കാത്തുനിന്ന പ്രദേശവാസികൾ ഹർഷാരവങ്ങളോടെയും ആർപ്പുവിളികളോടെയുമാണ് ബോട്ടിലെത്തിയ മന്ത്രിയെയും ജനപ്രതിനിധികളെയും സ്വീകരിച്ചത്. 40 വർഷം മുമ്പുവരെ ഇതുവഴി ബോട്ടുകളും ചരക്കുവള്ളങ്ങളും പോയിരുന്നു.
ഇരവിപുരം ബോട്ട് ജെട്ടി മുതല്‍ അഷ്ടമുടിക്കായല്‍വരെയുള്ള 7.8 കിലോമീറ്റര്‍ ദൂരമാണ് സഞ്ചാരയോഗ്യമായത്. ഒന്നാംഘട്ടത്തില്‍ ചെറിയ ബോട്ടുകള്‍ക്ക് സഞ്ചരിക്കാനുള്ള സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
അടുത്ത ഘട്ടത്തില്‍ ചരക്ക് ഗതാഗതത്തിനുതകുംവിധം വലിയ ബോട്ടുകള്‍ക്കും കാര്‍ഗോ ബോട്ടുകള്‍ക്കും സഞ്ചരിക്കാനാകുന്ന തരത്തിൽ ക്രമീകരണങ്ങള്‍ സജ്ജീകരിക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.