പുലിമുട്ട് നിർമാണം: ഇരവിപുരത്ത് പരാതികളേറെ
text_fieldsഇരവിപുരം: ഇരവിപുരം തീരപ്രദേശത്തെ പുലിമുട്ട് നിർമാണത്തിനെതിരെ വ്യാപക പരാതി. കടൽക്ഷോഭം ഉണ്ടായാൽ വെള്ളത്തിനടിയിലാകുന്ന വിധമാണ് പല ഭാഗത്തെയും പുലിമുട്ടുകളും നിർമിച്ചതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഉയരക്കുറവുമൂലം ഏതാനും പുലിമുട്ടുകൾ മണ്ണിനടിയിലായ നിലയിലാണ്.
അടിഞ്ഞു കയറിയ മണ്ണ് നീക്കി കടപ്പുറത്തുതന്നെ കൂനകൂട്ടിയിട്ടിരിക്കുന്നത് നീക്കാനും നടപടിയില്ല. മദ്രാസ് ഐ.ഐ.ടിയുടെ പഠന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പുലിമുട്ട് നിർമാണം. എന്നാൽ, നിർമാണ മേൽനോട്ടത്തിന് ഇവിടെ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉണ്ടാകാറില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ടെട്രാപോഡുകൾ പുലിമുട്ട് കടലിൽ അവസാനിക്കുന്ന ഭാഗത്ത് വാരിക്കൂട്ടിയിട്ടിരിക്കുകയാണ്. നിർമാണം കാര്യക്ഷമമായി നടന്നില്ലെങ്കിൽ കടൽകയറ്റം ഉണ്ടാകുമ്പോൾ പുലിമുട്ടുകൾ വെള്ളത്തിനടിയിലാകുമോയെന്ന ആശങ്കയിലാണ് തീരദേശവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.