ബൈക്കിലെത്തിയ സംഘം ദമ്പതികളെ ആക്രമിച്ച് പണം കവർന്നു
text_fieldsഇരവിപുരം: ഹെൽമെറ്റ് ധരിച്ച് ബൈക്കിലെത്തിയ സംഘം കടയടച്ച് വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന ദമ്പതികളെ ആക്രമിച്ച് ഭാര്യയുടെ കൈയിലുണ്ടായിരുന്ന പണമടങ്ങിയ സഞ്ചി തട്ടിയെടുത്തു.
രണ്ടായിരം രൂപയും കടയിലെ പറ്റ് പുസ്തകവും, ഗുളികകളും, മകളുടെ പാദസരവുമാണ് സഞ്ചിയിലുണ്ടായിരുന്നത്. മയ്യനാട് കല്ലുമ്മൂട് നല്ലുവിള ട്രാൻസ്ഫോർമറിെൻറ മുന്നിൽ മുക്കം റോഡിലേക്ക് പോകുന്ന ഇടവഴിയിൽ ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം.
മയ്യനാട് കുളങ്ങര റെയിൽവെ ഗേറ്റിന് സമീപം ഹോട്ടൽ നടത്തുന്ന കുറ്റിക്കാട് എൽ.എം.എസ് പള്ളിക്കുസമീപം താമസിക്കുന്ന അക്കരത്തോട്ടം കാർത്തികയിൽ സുദർശൻ-മിനി ദമ്പതികളുടെ പണമാണ് അപഹരിക്കപ്പെട്ടത്. മൈക്രോ ഫിനാൻസുമായി ബന്ധപ്പെട്ട് ബാങ്കിൽ അടക്കാനുള്ള പണമായിരുന്നു സഞ്ചിയിലുണ്ടായിരുന്നത്. ഇരവിപുരം പൊലീസ് ഇവരുടെ വീട്ടിലെത്തി മൊഴിയെടുത്തു. പരിസരത്തെ നിരീക്ഷണ കാമറകൾ പരിേശാധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.