കോവിഡ് ചികിത്സ കഴിഞ്ഞെത്തിയ ഭർത്താവിനെ ഭാര്യ വെട്ടി
text_fieldsഇരവിപുരം: കോവിഡ് ചികിത്സ കഴിഞ്ഞ് ആശുപത്രിയിൽനിന്ന് വീട്ടിലെത്തി വിശ്രമിക്കുകയായിരുന്ന ഭർത്താവിനെ ഭാര്യ ഗുരുതരമായി വെട്ടിപ്പരിക്കേൽപിച്ചതായി പരാതി. സംഭവത്തിനുശേഷം കാണാതായ ഭാര്യയെ വീട്ടിലെ വാട്ടർ ടാങ്കിൽ അബോധാവസ്ഥയിൽ കണ്ടെത്തി. ഇരവിപുരം ശരവണ നഗർ 272 വാഴയിൽ വീട്ടിൽ ജോയ്സൻ (72) നെയാണ് ഭാര്യ പിക്കമ്മ (65) വെട്ടിപ്പരിക്കേൽപിച്ചതെന്ന് പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. ജോയ്സെൻറ നിലവിളി കേട്ട് വീട്ടിലുണ്ടായിരുന്ന മരുമകൾ മുറിയിലെത്തി നോക്കിയപ്പോഴാണ് കാലുകളിലും തലയിലും വെട്ടേറ്റനിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വാട്ടർ ടാങ്കിൽ ബോധം നഷ്ടപ്പെട്ട നിലയിൽ പിക്കമ്മയെ കണ്ടത്.
സംഭവമറിഞ്ഞെത്തിയവർ ചേർന്ന് ഇരുവരെയും മേവറത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡ് ബാധിതനായിരുന്ന ജോയ്സൻ രണ്ടുദിവസം മുമ്പാണ് പാലത്തറയിലെ സഹകരണ ആശുപത്രിയിൽനിന്ന് ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയത്. ഇരവിപുരം പൊലീസ് അന്വേഷണമാരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.