വാക്കുതർക്കത്തെ തുടർന്ന് പരസ്പരം വീട് തല്ലിത്തകർത്തവർ പിടിയിൽ
text_fieldsഇരവിപുരം: വാക്കുതർക്കത്തെ തുടർന്ന് പരസ്പരം വീട് തല്ലിത്തകർത്തതിന് രജിസ്റ്റർ ചെയ്ത രണ്ട് വ്യത്യസ്ത കേസുകളിലെ പ്രതികൾ ഇരവിപുരം പൊലീസിന്‍റെ പിടിയിലായി. മയ്യനാട് മുക്കം വലിയഴികം വീട്ടിൽ പ്രമോദ്, മയ്യനാട് മുക്കം ചാങ്ങാട് വീട്ടിൽ മാടൻ ഷാജു എന്ന ഷാജു എന്നിവരാണ് പിടിയിലായത്.
പ്രമോദും ഷാജുവും തമ്മിൽ വാക്കുതർക്കവും സംഘർഷവും നിലനിന്നിരുന്നു. ഈ വിരോധത്തിൽ പ്രമോദ് 14ന് വൈകീട്ട് 5.45ഓടെ ഷാജുവിന്‍റെ വീട്ടിൽ അതിക്രമിച്ചുകയറി മുളവടി കൊണ്ട് ജനൽചില്ലുകളും മറ്റും അടിച്ചുതകർത്തു. ഏകദേശം 4000 രൂപയുടെ നഷ്ടം ഉണ്ടാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ഷാജു വൈകീട്ട് 7.30ഓടെ പ്രമോദിന്‍റെ വീട്ടിൽ മാരകായുധങ്ങളുമായി അതിക്രമിച്ച് കയറി കൊല്ലുമെന്ന് ഭീഷണി മുഴക്കി വീട് മുഴുവൻ തല്ലിത്തകർത്തു. ഏകദേശം 35000 രൂപയുടെ നഷ്ടം ഉണ്ടാക്കി. തുടർന്ന് ഇരുകൂട്ടരും ഇരവിപുരം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് പ്രതികെളയും അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇരവിപുരം ഇൻസ്പെക്ടർ പി. അജിത്ത് കുമാറിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ അരുൺഷാ, ജയേഷ്, എ.എസ്.ഐ സിദ്ദിഖ്, എസ്.സി.പി.ഒ ചിത്രൻ, സി.പി.ഒമാരായ രാജേഷ്, ലതീഷ്, മനോജ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.