സ്കൂൾ ബസ് ഡ്രൈവറെ ആക്രമിച്ച സംഭവം: രണ്ടുപേർ പിടിയിൽ
text_fieldsഇരവിപുരം: സ്കൂള്‍ ബസ് ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികള്‍ പൊലീസ് പിടിയിലായി. കൊറ്റങ്കര ചിറവയല്‍ കുറ്റിവിളവീട്ടില്‍ അല്‍ത്താഫ് (24), തെറ്റിച്ചിറ എസ്.വി. നിവാസില്‍ വിനീത് (30) എന്നിവരാണ് ഇരവിപുരം പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞദിവസം അയത്തില്‍ ഗുരുമന്ദിരത്തിന് സമീപം റോഡില്‍ െവച്ചിരുന്ന പ്രതികളുടെ സ്കൂട്ടര്‍ വാഹനം ഓടിച്ചുവന്ന മുഹളാര്‍ കോയ മാറ്റിെവച്ചതില്‍ പ്രകോപിതരായി ഇവര്‍ ആക്രമിക്കുകയായിരുന്നു. പ്രതികള്‍ സ്ക്രൂഡ്രൈവര്‍ കൊണ്ട് അക്രമിച്ചതില്‍ കഴുത്തിനും മുതുകത്തും പരിക്കേറ്റു. ഇരുവരും കിളികൊല്ലൂര്‍, ഇരവിപുരം സ്റ്റേഷനുകളില്‍ മേഷണക്കേസുകളിൽ പ്രതികളാണ്. ഇരവിപുരം ഇന്‍സ്പെക്ടര്‍ രാജീവിന്റെ നേതൃത്വത്തില്‍ എസ്.ഐ ശശി, എ.എസ്.ഐ കലേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.