നോക്കുകൂലി: ജലപാതനിർമാണം തടസ്സപ്പെടുത്തിയ രണ്ടുപേർ അറസ്റ്റിൽ
text_fieldsരാജൻ, ബിജിൽ
ഇരവിപുരം: സംസ്ഥാന സർക്കാറിെൻറ സ്വപ്നപദ്ധതികളിലൊന്നായ സംസ്ഥാന ജലപാതയുടെ നിർമാണ പ്രവർത്തനങ്ങൾ നോക്കുകൂലി ചോദിച്ചുകൊണ്ട് തടസ്സപ്പെടുത്തിയ കേസിൽ രണ്ട് ചുമട്ടുതൊഴിലാളികളെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു.
വാളത്തുംഗൽ ആക്കോലിൽ സൂനാമി ഫ്ലാറ്റിൽ താമസിക്കുന്ന രാജൻ (46), തെക്കേവിള മേഘാനഗർ 103 വെളിയിൽ വീട്ടിൽ ബിജിൽ (45) എന്നിവരാണ് അറസ്റ്റിലായത്. പത്തോളം പേർ പ്രതികളായ കേസിൽ നേരത്തേ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ മാർച്ച് 12ന് രാവിലെ ഒമ്പതോടെ മുണ്ടയ്ക്കൽ കച്ചികടവിന് സമീപത്തായിരുന്നു സംഭവം. ഉൾനാടൻ ജലഗതാഗതവകുപ്പിെൻറ മേൽനോട്ടത്തിൽ കൊല്ലം തോട്ടിൽ ജലപാതയുടെ നിർമാണം നടക്കവെ നിർമാണപ്രവർത്തനത്തിനായി കൊണ്ടുവന്ന കോൺക്രീറ്റ് പൈലുകൾക്ക് നോക്കുകൂലി ആവശ്യപ്പെടുകയും നിർമാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.