കുട്ടികളെ ഉപേക്ഷിച്ചുപോയ യുവതിയും കാമുകനും അറസ്റ്റിൽ
text_fieldsഇരവിപുരം: കുട്ടികളെ ഉപേക്ഷിച്ചുപോയ യുവതിയെയും കാമുകനായ സഹോദരി ഭർത്താവിനെയും മധുരയിൽനിന്ന് പൊലീസ് പിടികൂടി. ചാലയിൽ വാടകക്ക് താമസിക്കുന്ന സൻജിത് (36), തൈക്കാട് സ്വദേശിനി ഐശ്വര്യ (28) എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: മാടൻനടക്കടുത്തുള്ള ഭർതൃഗൃഹത്തിൽനിന്ന് ഇക്കഴിഞ്ഞ 22ന് കൊല്ലം വിഷ്ണത്തുകാവിലുള്ള ഭർത്താവിെൻറ ബന്ധുവിെൻറ വീട്ടിലെത്തിയ യുവതി അവിടെനിന്ന് സഹോദരി ഭർത്താവായ സൻജിത്തുമായി പോകുകയായിരുന്നു.
യുവതിയെ കാണാതായതിനെതുടർന്ന് ഭർത്താവ് ഇരവിപുരം പൊലീസ് സ്റ്റേഷനിലും ബന്ധുക്കൾ കൊല്ലം വെസ്റ്റ് പൊലീസിലും പരാതി നൽകിയിരുന്നു. വെസ്റ്റ് പൊലീസ് സൈബർ സെല്ലിെൻറ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇവർ പേരുമാറ്റി ട്രെയിനിൽ മധുരയിലേക്ക് യാത്ര ചെയ്യുന്നതായി രാത്രിയിൽ റെയിൽവേ പൊലീസിൽനിന്ന് വിവരം ലഭിച്ചു. റെയിൽവേ പൊലീസിൽനിന്ന് ലഭിച്ച ഫോട്ടോ കണ്ട് ഇവരെ തിരിച്ചറിഞ്ഞു.
കൊല്ലം എ.സി.പി ടി.ബി. വിജയെൻറ നിർദേശപ്രകാരം പൊലീസ് മധുരയിലെത്തി ഇവരെ കൂട്ടിക്കൊണ്ടുവന്ന് ഇരവിപുരം പൊലീസിന് കൈമാറി.
സൻജിത്തിന് രണ്ടു കുട്ടികളും യുവതിക്ക് ഒരു കുട്ടിയുമുണ്ട്. കുട്ടികളെ ഉപേക്ഷിച്ച് കടന്നതിനാണ് ഇവർക്കെതിരെ കേസെടുത്തത്. യുവതിയെ അട്ടക്കുളങ്ങര വനിത ജയിലിലും സൻജിത്തിനെ കൊട്ടാരക്കര സബ് ജയിലിലുമായി റിമാൻഡ് ചെയ്തു.
ഇരവിപുരം എസ്.എച്ച്.ഒ ധർമജിത്ത്, കൊല്ലം വെസ്റ്റ് എസ്.എച്ച്.ഒ രതീന്ദ്രകുമാർ, ഇരവിപുരം എസ്.ഐ ദീപു, വെസ്റ്റ് എസ്.ഐ ആശ, എസ്.ഐമാരായ ജയകുമാർ, ഷിബു പീറ്റർ, അജിത് കുമാർ, വെസ്റ്റിലെഎ.എസ്.ഐമാരായ പ്രമോദ്, ഉണ്ണികൃഷ്ണൻ നായർ, സി.പി.ഒമാരായ അബു താഹിർ, പ്രമോദ്, മനാഫ്, ആൻസി, മൻജുഷ, ഷാജി എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.