പശുക്കിടാവിനോട് ക്രൂരത കാട്ടി കൊലപ്പെടുത്തിയ യുവാക്കൾ പിടിയിൽ
text_fieldsഇരവിപുരം: പശുക്കിടാവിനോട് ക്രൂരത കാണിച്ച് കൊലപ്പെടുത്തിയ യുവാക്കൾ പൊലീസ് പിടിയിലായി. സംഭവശേഷം യുവാക്കളിലൊരാൾ ക്ഷേത്ര വഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയിരുന്നു.
ഇരവിപുരം പനമൂട് ജയചന്ദ്രെൻറ പശുക്കിടാവിനോടാണ് ക്രൂരത കാണിച്ചത്. മയ്യനാട് ധവളക്കുഴി സുനാമി ഫ്ലാറ്റിൽ രാജുഭായി എന്നു വിളിക്കുന്ന സുമേഷ് (36), അഞ്ചാലൂംമൂട് പനയം രേവതി ഭവനിൽ മനു എന്നു വിളിക്കുന്ന ഹരി (24) എന്നിവരാണ് പിടിയിലായത്. ഇരവിപുരം ഇൻസ്പെക്ടർ വി.വി. അനിൽകുമാറിെൻറ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ജെ. ജയേഷ്, എസ്. അനൂരൂപ, അരുൺഷാ, എ.എസ്.ഐ ഷാജി, സി.പി.ഒ മാരായ അഭിലാഷ്, ജിജൂ ജലാൽ, മനാഫ് സുമേഷ് ബേബി, ദിലീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.