Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Nov 2020 11:13 AM IST Updated On
date_range 4 Nov 2020 11:13 AM ISTകോവിഡ് പോസിറ്റീവായ ഉദ്യോഗാര്‍ഥിക്ക് ആംബുലന്‍സില്‍ പരീക്ഷ
text_fieldsbookmark_border
കൊല്ലം: പി.എസ്.സി നടത്തുന്ന വിവിധ പരീക്ഷകളില്‍ ജില്ലയില്‍ പരീക്ഷ കേന്ദ്രം അനുവദിച്ചിട്ടുള്ള കോവിഡ് പോസിറ്റീവായ ഉദ്യോഗാര്‍ഥികള്‍ പരീക്ഷ കേന്ദ്രത്തില്‍ ചീഫ് സൂപ്രണ്ട് നിര്‍ദേശിക്കുന്ന സ്ഥലത്ത് ആംബുലന്‍ സിലിരുന്ന് പരീക്ഷ എഴുതണം.
ബന്ധപ്പെട്ട രേഖകള്‍ സഹിതം അപേക്ഷ മുന്‍കൂട്ടി doklm.psc@kerala.gov.in വിലാസത്തില്‍ നല്‍കണം. ഉദ്യോഗാര്‍ഥികള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം മെഡിക്കല്‍ ആംബുലന്‍സില്‍ എത്തിയാല്‍ മാത്രമേ പരീക്ഷ എഴുതാന്‍ അനുവദിക്കൂ.
കോവിഡ് പോസിറ്റീവ് ഉദ്യോഗാര്‍ഥികളുടെ ഐഡൻറിറ്റി തെളിയിക്കുന്നതിന് ബന്ധപ്പെട്ട ഡോക്ടറുടെ സാക്ഷ്യപത്രം അഡ്മിഷന്‍ ടിക്കറ്റിെൻറ അടിസ്ഥാനത്തില്‍ ഹാജരാക്കണമെന്ന് പി.എസ്.സി ജില്ല ഓഫിസര്‍ അറിയിച്ചു.ഫോൺ: 0474-2743624.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story