എക്സൈസ് പരിശോധന ഉൗർജിതമാക്കണം -കലക്ടര്‍
text_fieldsകൊല്ലം: ജില്ലയില്‍ എക്സൈസ് പ്രവത്തനങ്ങള്‍ മികച്ച രീതിയിലാണെന്നും തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ഊര്‍ജിതമായി പരിശോധനകള്‍ നടത്തണമെന്നും കലക്ടര്‍ എന്‍. ദേവിദാസ്.
കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന ചാരായ നിരോധന ജനകീയ കമ്മിറ്റിയില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. അതിര്‍ത്തി പങ്കിടുന്ന ജില്ല എന്ന പ്രത്യേകത കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് കാലത്ത് മദ്യവും മറ്റ് നിരോധിത ലഹരി ഉൽപന്നങ്ങളും ജില്ലയിലേക്ക് എത്തുന്നില്ല എന്ന് ഉറപ്പാക്കണം. ഇത് കണക്കിലെടുത്ത് മാര്‍ച്ച് ആറിന് തെങ്കാശിയില്‍വെച്ച് രണ്ട് പ്രദേശങ്ങളിലെയും കലക്ടര്‍മാരുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു.
അതിര്‍ത്തി ചെക്പോസ്റ്റുകളും കാനനപാതകളും കേന്ദ്രീകരിച്ച് കൂടുതല്‍ പരിശോധന ഉറപ്പാക്കാന്‍ യോഗം തീരുമാനിച്ചിരുന്നു. എല്ലാ നിയോജകമണ്ഡലങ്ങളിലും ഷിഫ്റ്റ് അടിസ്ഥാനത്തില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന വിഡിയോ സര്‍വൈലന്‍സ്, 150പേര് അടങ്ങുന്ന ഫ്ലയിങ് സ്ക്വാഡുകള്‍ പരിശോധനകള്‍ നടത്തും. ഓരോ നിയോജകമണ്ഡലത്തിലും തെരഞ്ഞെടുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ടോ എന്ന് കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യാന്‍ എ.ആര്.ഒമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് വളരെമുമ്പുതന്നെ എക്സൈസും മറ്റ് വകുപ്പുകളും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുെണ്ടന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലുടനീളം സംയുക്ത റെയ്ഡുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും കിഴക്കന്‍ മലയോരപ്രദേശങ്ങളും കാനനപാതകളും കേന്ദ്രീകരിച്ച് മോട്ടോര്‍ ബൈക്ക് പട്രോളിങ് നടത്തണമെന്നും തീരദേശമേഖലകള്‍, സ്കൂള്‍ കോളജ് പരിസരങ്ങള്‍, ഉത്സവമേഖലകള് എന്നിവിടങ്ങളില്‍ കര്‍ശന പരിശോധന നടത്തണമെന്നും യോഗം അഭിപ്രായപ്പെട്ടു.
യോഗത്തില്‍ എക്സൈസ്, പൊലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍, കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.