ദുബൈയിൽ നിന്നെത്തിയയാൾ രഹസ്യമായി വീട്ടിലെത്തി താമസിച്ചു
text_fieldsവെളിയം: ദുബൈയിൽ നിന്നെത്തിയ യുവാവ് ക്വാറൻറീൻ കേന്ദ്രത്തിൽ പോകാതെ രഹസ്യമായി വീട്ടിലെത്തി താമസമാരംഭിച്ചു. ഇത് നാട്ടുകാർ അറിഞ്ഞതോടെ പൊലീസിനെ വിളിച്ചുവരുത്തി ഇയാളെ ക്വാറൻറീൻ സെൻററിലേക്ക് മാറ്റി. ഓടനാവട്ടം കുടവട്ടൂരിലായിരുന്നു സംഭവം.
ദുൈബയിൽ നിന്ന് കഴിഞ്ഞദിവസം വെളുപ്പിന് തിരുവനന്തപുരം എയർപോർട്ടിലെത്തിയ കുടവട്ടൂർ സ്വദേശിയായ യുവാവിനോട് ക്വാറൻറീൻ സെൻററിലേക്ക് പോകാൻ നിർേദശിച്ചു.
പണം കൊടുത്തുള്ള ക്വാറൻറീൻ സെൻററിലേക്ക് മാറിക്കൊള്ളാമെന്ന് സമ്മതിക്കുകയും ചെയ്തു. ഇയാൾ അവിടെ പോകാതെ എയർപോർട്ടിലേക്ക് ഓട്ടോ വിളിച്ചുവരുത്തി രഹസ്യമായി കുടവട്ടൂരിലുള്ള വീട്ടിൽ എത്തുകയായിരുന്നു.
ഗൾഫിൽ നിന്നും എത്തിയയാൾ വീട്ടിൽ രഹസ്യമായി താമസിക്കുന്നതായറിഞ്ഞ നാട്ടുകാർ ഇയാളെ ഇവിടെ താമസിപ്പിക്കാൻ പറ്റില്ല എന്ന നിലപാടെടുത്ത് ബഹളമുണ്ടാക്കി.
സ്ഥലത്തെത്തിയ പൂയപ്പള്ളി സ്റ്റേഷനിലെ ജനമൈത്രി പൊലീസ് വീട്ടുകാരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി. ആംബുലൻസിൽ കൊട്ടാരക്കരയിലുള്ള ക്വാറൻറീൻ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.