കയറ്റുമതിയില്ല; നേട്ടമില്ലാതെ ചക്കക്കാലം മടങ്ങുന്നു
text_fieldsഇരവിപുരം: കയറ്റുമതി നിലച്ചതോടെ നേട്ടമില്ലാതെ ചക്കക്കാലം കടന്നുപോകുന്നു. മഴകൂടി വന്നതോടെ പ്ലാവിൽ കിടന്നുതന്നെ ചക്കകൾ ഏറെയും നശിച്ചു. ലോക്ഡൗൺമൂലം ഏജൻറുമാർ എത്താത്തതും ലോഡ് കൊണ്ടുപോകാനുള്ള തടസ്സവുമാണ് തിരിച്ചടിയായത്. ഫാക്ടറികളുടെ പ്രവർത്തനം നിലച്ചതോടെ ഡിമാൻഡും ഇല്ലാതായി.
ഇതരസംസ്ഥാനങ്ങളിൽ നിന്നും നിരവധി ഏജൻറുമാരാണ് ചക്കക്കായി എത്തുന്നത്. ഇവയിലേറെയും മൂല്യവർധിത വസ്തുക്കളാക്കി വിദേശത്തേക്കുവരെ കയറ്റുമതി ചെയ്തിരുന്നു. ഫാക്ടറികൾ കുറവാണെങ്കിലും നാട്ടിലും ചക്കക്ക് ഡിമാൻഡ് ഉണ്ടായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ചക്ക ശേഖരിക്കാൻ ഏജൻറുമാർ സജീവമായിരുന്നു. കോവിഡ് ഇതിനെല്ലാം തിരിച്ചടിയായി. പിറകെ മഴയെത്തിയതോടെ ചക്കകൂട്ടത്തോടെ നശിക്കുന്ന സ്ഥിതിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.