കള്ളനോട്ട് കേസില്‍ ഒരാള്‍കൂടി പിടിയിൽ
text_fieldsകുന്നിക്കോട്: അന്തർ സംസ്ഥാന കള്ളനോട്ട് സംഘത്തിലെ ഒരാൾകൂടി പൊലീസ് പിടിയിലായി. നെയ്യാറ്റിൻകര പെരുങ്കടവിള മാരായമുട്ടം വടകര ഊട്ടിച്ചൽ കോളനിയിൽ വിപിൻ നിവാസിൽ സൈമണിനെയാണ് പിടികൂടിയത്. പ്രതി പ്രിൻറിങ് പ്രസ് നടത്തിവരികയായിരുന്നു.
കള്ളനോട്ട് അച്ചടിക്കാനുള്ള സാമഗ്രികൾ വാങ്ങുന്നതിനും നോട്ടുകൾ പ്രിൻറ് ചെയ്ത് നൽകുന്നതിനും സൈമൺകൂടി പങ്കാളിയായിരുന്നെന്ന് തെളിഞ്ഞതിനെ തുടർന്നാണ് അറസ്റ്റ്. മേയ് മൂന്നിനാണ് കേസിൽ മൂന്ന് പ്രതികളെ പൊലീസ് പിടികൂടിയത്. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്ന അമ്പതിനായിരം രൂപയും പിടിച്ചെടുത്തിരുന്നു.
വാളകം സ്വദേശി മോഹനൻ പിള്ള, തിരുവനന്തപുരം മൈലംകോണം സ്വദേശി ഹേമന്ത്, നെയ്യാറ്റിൻകര സ്വദേശി കിങ്സ്റ്റൺ എന്നിവരാണ് പിടിയിലായത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ആർ. അശോക് കുമാറിെൻറ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഉദ്യോഗസ്ഥരായ മനോജ്കുമാർ, അനസ്, രാധാകൃഷ്ണപിള്ള, ബിജു, അജയകുമാർ, മിർസ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.