Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകാ​ട്ടു​പ​ന്നി​യു​ടെ...

കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ക​ർ​ഷ​ക​ന് പ​രി​ക്ക്

text_fields
bookmark_border
wild boar
cancel

ശാ​സ്താം​കോ​ട്ട: പോ​രു​വ​ഴി​യി​ൽ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ക​ർ​ഷ​ക​ന് പ​രി​ക്കേ​റ്റു. അ​മ്പ​ല​ത്തും​ഭാ​ഗം കു​ഴി​വി​ള തെ​ക്ക​തി​ൽ അ​ജി​ത്കു​മാ​റി​നെ (45) ആ​ണ് പ​ന്നി ആ​ക്ര​മി​ച്ച​ത്. ബു​ധ​നാ​ഴ്‌​ച ഉ​ച്ച​ക്ക്​ 12.30ഓ​ടെ കു​റു​മ്പു​ക​ര ഏ​ലാ​യി​ൽ കൃ​ഷി​പ്പ​ണി ചെ​യ്യ​വേ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഇ​ട​തു​കൈ​പ്പ​ത്തി​യി​ലാ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്. ഉ​ട​ൻ ശാ​സ്താം​കോ​ട്ട താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എ​ട്ട് തു​ന്ന​ലു​ക​ളു​ണ്ട്. ശ​രീ​ര​ത്തി​ൽ പ​ല ഭാ​ഗ​ത്തും മു​റി​വു​ക​ളും ച​ത​വു​മു​ണ്ട്. പോ​രു​വ​ഴി പ​ഞ്ചാ​യ​ത്തി​ൽ ഏ​റെ നാ​ളാ​യി കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണം പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. നി​ര​വ​ധി​പേ​രെ പ​ന്നി ആ​ക്ര​മി​ച്ചി​ട്ടു​ണ്ട്. കൃ​ഷി​നാ​ശ​വും വ്യാ​പ​ക​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wild Animal AttackFarmer injured
News Summary - Farmer injured in wild boar attack
Next Story