പനിച്ചൂടിൽ കൊല്ലം
text_fieldsകൊല്ലം: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതർ മറ്റ് ജില്ലകളിൽ കുറഞ്ഞുവരുമ്പോൾ കൊല്ലത്ത് രോഗബാധിതരുടെ എണ്ണം കുറയുന്നില്ല. തിങ്കളാഴ്ച മാത്രം 58 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 31 പേർ രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്. പനി ബാധിച്ച് 527 പേരും ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി.
ഇടമുളയ്ക്കൽ, കരവാളൂർ, ശാസ്താംകോട്ട, അഞ്ചൽ, കെ.എസ്. പുരം, ചവറ, പിറവന്തൂർ, പുനലൂർ, തെന്മല, തേവലക്കര, ഏരൂർ, അലയമൺ, കടയ്ക്കൽ, മൈനാഗപ്പള്ളി, തലവൂർ, ആലപ്പാട്, ചവറ, എഴുകോൺ, പവിത്രേശ്വരം, ഇട്ടിവ, കരുനാഗപ്പള്ളി, കുലക്കട, നെടുവത്തൂർ, പോരുവഴി, തഴവ, തൃക്കോവിൽവട്ടം, വാടി, വെളിനല്ലൂർ, വിളക്കുടി എന്നിവിടങ്ങളിലാണ് െഡങ്കിപ്പനി തിങ്കളാഴ്ച സ്ഥിരീകരിച്ചത്.
കൊതുകുനിവാരണമടക്കമുള്ള പ്രവർത്തനങ്ങൾ തദ്ദേശ, ആരോഗ്യവകുപ്പുകൾ സജീവമാക്കിയിട്ടും ജില്ലയിൽ ഡെങ്കിപ്പനി വ്യാപനം കുറയാത്തതിൽ ആരോഗ്യവകുപ്പും ഉത്കണ്ഠയിലാണ്. മറ്റ് ജില്ലകളെ അപേക്ഷിച്ച് ഒാരോ ദിവസവും റിപ്പോർട്ട് ചെയ്യുന്ന ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ജില്ലയിൽ ഉയർന്ന നിലയിലാണ്. ഒരാഴ്ചക്കിടെയുള്ള കണക്ക് പ്രകാരം രോഗബാധിതരുടെ എണ്ണം ഉയർന്നുതന്നെയാണ്. ചില സ്ഥലങ്ങളിൽ എലിപ്പനിയും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.