എഫ്.സി.െഎ ഗോഡൗണിൽ തീപിടിത്തം; അപകടം ഒഴിവാക്കി ഫയർഫോഴ്സ്
text_fieldsകൊല്ലം: ടൗൺ അതിർത്തിയിലെ എഫ്.സി.ഐ ഗോഡൗണിൽ തീപിടിത്തം. അരിച്ചാക്കുകളുടെ മുകളിലേക്ക് പടർന്ന തീ ആളിപ്പടരാതെ സ്പ്രേ ചെയ്ത് അഗ്നിശമന സേന നിർവീര്യമാക്കി. ബുധനാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം.2900 ചാക്കുകളോളം അരി സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. പുക ഉയരുന്നതുകണ്ട് സമീപവാസികളാണ് അഗ്നിശമന സേനയെ വിളിച്ചത്. ഒരു സെക്യൂരിറ്റി ഓഫിസർ മാത്രമാണ് ഗോഡൗണിലുണ്ടായിരുന്നത്.
കടപ്പാക്കടയിൽനിന്ന് ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ പി.ടി. ദിലീപിെൻറ നേതൃത്വത്തിലെത്തിയ അഗ്നിശമന സേന സമയോചിതമായി വെള്ളം സ്പ്രേ ചെയ്ത് ചാക്കുകളുടെ മുകൾ നിരയിൽ പിടിച്ച തീ കെടുത്തി വലിയ നാശനഷ്ടം ഒഴിവാക്കി. തീപിടിത്തത്തിെൻറ കാരണം വ്യക്തമല്ല. ജില്ല ഫയർ ഓഫിസർ കെ. ഹരികുമാറും സ്റ്റേഷൻ ഓഫിസർ ബൈജുവും വ്യാഴാഴ്ച സ്ഥലം സന്ദർശിച്ച് പരിശോധന നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.