Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകൊ​ല്ലം ജില്ല മരുന്ന്​...

കൊ​ല്ലം ജില്ല മരുന്ന്​ സംഭരണ കേന്ദ്രത്തിലെ തീപിടിത്തം: 10 കോടി നഷ്ടം

text_fields
bookmark_border
burnt
cancel
camera_alt

തീ​പി​ടി​ത്ത​ത്തി​ൽ പൂ​ർ​ണ​മാ​യി ന​ശി​ച്ച കൊ​ല്ലം ഉ​ളി​യ​ക്കോ​വി​ലി​ലെ കേ​ര​ള മെ​ഡി​ക്ക​ൽ സ​ർ​വി​സ​സ് കോ​ർ​പ​റേ​ഷ​ന്റെ സം​ഭ​ര​ണ കേ​ന്ദ്രം

കൊ​ല്ലം: കേ​ര​ള മെ​ഡി​ക്ക​ൽ സ​ർ​വി​സ​സ്​ കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ന്‍റെ ഉ​ളി​യ​ക്കോ​വി​ലി​ലു​ള്ള ജി​ല്ല സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ​ 10 കോ​ടി രൂ​പ​യു​ടെ ന​ഷ്ടം. വി​വി​ധ മ​രു​ന്നു​ക​ൾ, മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ, ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ, കെ​ട്ടി​ട​വും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും ക​ത്തി​ന​ശി​ച്ച​വ​ക​യി​ലാ​ണ്​ ന​ഷ്​​ടം ക​ണ​ക്കാ​ക്കു​ന്ന​ത്.

കെ​ട്ടി​ട​ത്തി​ന്‍റെ ഇ​ട​തു​വ​ശ​ത്താ​യി സൂ​ക്ഷി​ച്ചി​രു​ന്ന ബ്ലീ​ച്ചി​ങ്​ പൗ​ഡ​റി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി ശ​ക്ത​മാ​യ മി​ന്നലേറ്റ് തീ​പ്പൊ​രി​യു​​ണ്ടാ​യി തീ​ക​ത്തി​യ​താ​കാ​നാ​ണ്​ സാ​ധ്യ​ത​യെ​ന്ന്​ അ​ഗ്നി​ര​ക്ഷാ​സേ​ന, ഇ​ല​ക്​​ട്രി​ക്ക​ൽ ഇ​ൻ​സ്​​പെ​ക്ട​റേ​റ്റ്​ വി​ഭാ​ഗ​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്നു.

ഇ​ല​ക്​​ട്രി​ക്ക​ൽ ഇ​ൻ​സ്​​പെ​ക്ട​റേ​റ്റ്​ പ​രി​ശോ​ധ​ന​യി​ൽ തീ​പി​ടി​ത്ത​ത്തി​ന്​ കാ​ര​ണം ഷോ​ർ​ട്ട്​ സ​ർ​ക്യൂ​ട്ട്​ അ​ല്ലെ​ന്ന്​ വ്യ​ക്ത​മാ​യി​രു​ന്നു. കെ​ട്ടി​ട​ത്തി​ൽ മി​ന്ന​ലേൽക്കുന്ന​ത്​ സ​മീ​പ​വാ​സി​യാ​യ സു​ജാ​ത ക​ണ്ട​താ​യി കൗ​ൺ​സി​ല​ർ അ​ഭി​ലാ​ഷ്​ പ​റ​ഞ്ഞു. അ​തേ​സ​മ​യം, ര​ണ്ട​ര കോ​ടി​യു​ടെ മ​രു​ന്നു​ക​ൾ അ​ധി​കം വാ​ങ്ങി​യ വി​ഷ​യ​ത്തി​ൽ സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ൽ ഓ​ഡി​റ്റ്​ ന​ട​ക്കാ​നി​രി​ക്കെ​യാ​ണ്​ തീ​പി​ടി​ത്ത​മു​ണ്ടാ​യ​തെ​ന്നും ദു​രൂ​ഹ​ത​യു​ണ്ടെ​ന്നു​മു​ള്ള ആ​രോ​പ​ണ​വു​മു​ണ്ട്.

സം​ഭ​ര​ണ​കേ​ന്ദ്ര​ത്തി​നും മ​രു​ന്ന്​ ഉ​ൾ​പ്പെ​ടെ സ്​​റ്റോ​ക്കി​നും ഇ​ൻ​ഷു​റ​ൻ​സ്​ പ​രി​ര​ക്ഷ​യു​ണ്ട്. പു​ക ശ്വ​സി​ച്ച് അ​സ്വ​സ്ഥ​ത​യെ തു​ട​ർ​ന്ന്​ 17 പേ​രെ രാ​ത്രി​യി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചി​രു​ന്നു. ഐ.​സി.​യു​വി​ൽ ഒ​രു ആ​സ്ത്​​മ ​രോ​ഗി​യെ​യും വാ​ർ​ഡു​ക​ളി​ൽ ഏ​ഴ്​​പേ​രെ​യും അ​ഡ്​​മി​റ്റ്​ ചെ​യ്തു. ഇ​വ​​രെ​ല്ലാം വ്യാ​ഴാ​ഴ്ച വൈ​കി​ട്ടോ​ടെ ആ​ശു​പ​ത്രി​വി​ട്ടു.

മ​ണി​ക്കൂ​റു​ക​ൾ​നീ​ണ്ട പ്ര​യ​ത്ന​ത്തി​നൊ​ടു​വി​ൽ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച മൂ​ന്നോ​ടെ​യാ​ണ്​ തീ​പൂ​ർ​ണ​മാ​യും അ​ണ​ച്ച​ത്. അ​പ്പോ​ഴേ​ക്കും കാ​ർ​ഡ്​​ബോ​ർ​ഡു​ക​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന കു​റ​ച്ച്​ ഐ.​വി ഫ്ലൂ​യി​ഡ്​ മാ​ത്ര​മാ​ണ്​ ബാ​ക്കി​യാ​യ​ത്.

തീ​പി​ടി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ മ​റ്റൊ​രു ഭാ​ഗ​ത്തു​ണ്ടാ​യി​രു​ന്ന കോ​ൾ​ഡ്​ സ്​​റ്റോ​റേ​ജി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മ​രു​ന്നു​ക​ളും ക​ത്തി​ച്ചാ​മ്പ​ലാ​കാ​തെ ബാ​ക്കി​യാ​യി. എ​ന്നാ​ൽ, ഇ​ത്​ ര​ണ്ടും ഇ​നി ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്.

ബു​ധ​നാ​ഴ്ച രാ​ത്രി തീ ​അ​ണ​ക്കും​തോ​റും വീ​ണ്ടും ക​ത്തി​യ സാ​ഹ​ച​ര്യ​മു​ണ്ടാ​യി​രു​ന്ന​ത്​ ക​ണ​ക്കി​ലെ​ടു​ത്ത്​ വ്യാ​ഴാ​ഴ്ച രാ​വി​ലെ പു​ക​പോ​ലും ബാ​ക്കി​യി​ല്ലെ​ന്ന്​ ഉ​റ​പ്പാ​ക്കി​യ​തി​ന്​ ശേ​ഷ​മാ​ണ്​ അ​ഗ്നി​ര​ക്ഷാ​സേ​ന അം​ഗ​ങ്ങ​ൾ തി​രി​കെ പോ​യി തു​ട​ങ്ങി​യ​ത്. ഉ​ച്ച​ക​ഴി​ഞ്ഞാ​ണ്​ ന​ട​പ​ടി​യെ​ല്ലാം പൂ​ർ​ത്തി​യാ​ക്കി അ​വ​സാ​ന അ​ഗ്നി​ര​ക്ഷാ​സേ​ന വാ​ഹ​ന​വും കോ​മ്പൗ​ണ്ട്​ വി​ട്ട​ത്.

സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത കൊ​ല്ലം ഈ​സ്റ്റ്​ പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന സം​ഘ​വും വി​ശ​ദ പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​ല​ക്​​ട്രി​ക്ക​ൽ ഇ​ൻ​സ്​​പെ​ക്ട​റേ​റ്റി​ന്‍റെ റി​​പ്പോ​ർ​ട്ട്​ കൂ​ടി ​കി​ട്ടു​ന്ന​ത​നു​സ​രി​ച്ച്​ അ​ഗ്നി​ര​ക്ഷാ​സേ​ന വി​ശ​ദ റി​പ്പോ​ർ​ട്ട്​ വെ​ള്ളി​യാ​ഴ്ച ക​ല​ക്​​ട​ർ​ക്ക്​ സ​മ​ർ​പ്പി​ക്കും.

ന​ശി​ച്ച​ത്​ 7.18 കോ​ടി​യു​ടെ മ​രു​ന്ന്​

മ​രു​ന്നു​സം​ഭ​ര​ണ​കേ​ന്ദ്ര​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ക​ത്തി​ന​ശി​ച്ച​ത്‌ 7.18 കോ​ടി​യു​ടെ മ​രു​ന്ന്‌. കൊ​ല്ലം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ഉ​ൾ​പ്പെ​ടെ ജി​ല്ല​യി​ലെ 97 ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക്​ മ​രു​ന്ന്​ പോ​യി​രു​ന്ന​ത്​ ഈ ​കേ​ന്ദ്ര​ത്തി​ൽ​നി​ന്നാ​ണ്. മ​രു​ന്ന്​ ​കൂ​ടാ​തെ വി​ല​പി​ടി​പ്പു​ള്ള ആ​ശു​പ​ത്രി ഉ​പ​ക​ര​ണ​ങ്ങ​ളും പൂ​ർ​ണ​മാ​യും ന​ശി​ച്ചു.

വാ​ക്‌​സി​ൻ സൂ​ക്ഷി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന 75 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന ഐ.​എ​ൽ.​ആ​ർ, എ.​സി, സ്‌​റ്റെ​ബി​ലൈ​സ​ർ എ​ന്നി​വ​യും ക​മ്പ്യൂ​ട്ട​ർ, പ്രി​ന്‍റ​ർ ഉ​ൾ​പ്പെ​ടെ ഉ​പ​ക​ര​ണ​ങ്ങ​ളും ന​ശി​ച്ച​വ​ക​യി​ൽ എ​ട്ട്​ കോ​ടി​യി​ലേ​ക്ക്​ ന​ഷ്ട​മെ​ത്തും.

കോ​വി​ഡ്​ കാ​ല​ത്തെ സാ​നി​റ്റൈ​സ​ർ, മാ​സ്ക്, ഗ്ലൗ​സ്​ എ​ന്നി​വ​യും കേ​ന്ദ്ര​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്നു. സാ​നി​റ്റെ​സ​ർ, സ്പി​രി​റ്റ്​ എ​ന്നി​വ​യി​ലേ​ക്ക്​ തീ​പ​ട​ർ​ന്ന​താ​ണ്​ അ​നി​യ​ന്ത്രി​ത​മാ​യി ആ​ളി​ക്ക​ത്തു​ന്ന​തി​ലേ​ക്ക്​ ന​യി​ച്ച​ത്. മൂ​ന്ന്​ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളാ​ണ്​ തീ​പി​ടി​ത്ത​ത്തി​ൽ ന​ശി​ച്ച​ത്. സെ​ക്യൂ​രി​റ്റി ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള, ബു​ധ​നാ​ഴ്ച വൈ​കീ​ട്ട്​ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ മ​രു​ന്ന്​ സ്​​റ്റോ​ക്കു​മാ​യെ​ത്തി​യ ഡ്രൈ​വ​ർ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, സം​ഭ​ര​ണ​കേ​ന്ദ്രം ജീ​വ​ന​ക്കാ​രി എ​ന്നി​വ​രു​ടെ വാ​ഹ​ന​ങ്ങ​ളാ​ണ്​ ക​ത്തി​യ​ത്.

അ​ടു​ത്തി​ടെ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ജീ​വ​ന​ക്കാ​രി​യു​ടെ വാ​ഹ​നം ഇ​വി​ടെ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. വാ​ട​ക കെ​ട്ടി​ട​ത്തി​ന്‍റെ ഭി​ത്തി​ക​ളു​ൾ​പ്പെ​ടെ ഭൂ​രി​ഭാ​ഗ​വും ന​ശി​ച്ചി​ട്ടു​ണ്ട്. ഇതു കൂ​ടി ക​ണ​ക്കാ​ക്കി​യാ​ണ്​ പ​ത്ത്‌ കോ​ടി​യു​ടെ നാ​ശ​ന​ഷ്ടം അ​ഗ്നി​ര​ക്ഷാ​സേ​ന ക​ണ​ക്കാ​ക്കു​ന്ന​ത്.

വെല്ലുവിളിയായി സുരക്ഷ സംവിധാനങ്ങളു​ടെ അഭാവം​

10 കോ​ടി​യോ​ളം രൂ​പ​യു​ടെ മ​രു​ന്ന്​ സ്​​റ്റോ​ക്ക്​ സൂ​ക്ഷി​ക്കു​ന്ന ​സം​ഭ​ര​ണ​കേ​ന്ദ്ര​ത്തി​ൽ മ​തി​യാ​യ സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ൾ ഇ​ല്ലാ​തി​രു​ന്ന​താ​ണ്​ തീ ​ആ​ദ്യം ത​ന്നെ നി​യ​ന്ത്രി​ക്കു​ന്ന​തി​ന്​ ത​ട​സ്സ​മാ​യ​ത്. 10 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി മ​രു​ന്ന്​ സം​ഭ​ര​ണ​കേ​ന്ദ്രം ഈ ​കെ​ട്ടി​ട​ത്തി​ലാ​ണ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. എ​ന്നാ​ൽ, അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടു​ന്ന​തി​ന്​ സു​ര​ക്ഷ സം​വി​ധാ​നം ഇ​ല്ലാ​യി​രു​ന്നു.

ബ്ലീ​ച്ചി​ങ്​ പൗ​ഡ​ർ ഇ​രു​ന്ന സ്ഥ​ല​ത്ത്​ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ തീ​ക​ണ്ട്​ ആ​ളു​ക​ളെ കൂ​ട്ടി​യ​പ്പോ​ഴും തീ​യ​ണ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി​യ​തി​ന്​ ശേ​ഷ​മാ​ണ്​ തീ​യ​ണ​ക്കാ​ൻ ശ്ര​മം ആ​​രം​ഭി​ച്ച​ത്. പെ​ട്ടെ​ന്ന്​ തീ ​ആ​ളി​പ്പ​ട​രു​ന്ന ബ്ലീ​ച്ചി​ങ്​ പൗ​ഡ​ർ ഒ​രു​മി​ച്ച്​ കേ​​ന്ദ്ര​ത്തി​ന്​ മു​ന്നി​ലാ​ണ്​ സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

കെ​ട്ടി​ട​ത്തി​ന്‍റെ ഇ​രു​മ്പ്​ വാ​തി​ലു​ക​ളും അ​ഗ്നി​ര​ക്ഷാ​സേ​ന​ക്ക്​ അ​ക​ത്തേ​ക്ക്​ ക​യ​റു​ന്ന​തി​നും ത​ട​സ്സ​മാ​യി. കെ​ട്ടി​ട​ത്തി​ന്‍റെ വ​ശ​ങ്ങ​ളി​ലൂ​ടെ അ​ഗ്നി​ര​ക്ഷാ​സേ​ന വാ​ഹ​ന​ങ്ങ​ൾ​ക്ക്​ ​പി​ന്നി​ലേ​ക്ക്​ പോ​കാ​നും ക​ഴി​ഞ്ഞി​ല്ല. കോ​മ്പൗ​ണ്ടി​ന്​ പു​റ​ത്ത്​​കൂ​ടി പി​റ​കി​ലെ​ത്തി​യാ​ണ്​ തീ​യ​ണ​ച്ച​ത്.

സാ​ധ​ന​ങ്ങ​ൾ അ​ല​ക്ഷ്യ​മാ​യി സൂ​ക്ഷി​ക്കു​ന്നു​വെ​ന്ന പ​രാ​തി കേ​ന്ദ്ര​ത്തി​നെ​തി​രെ മു​മ്പ്​ ഉ​യ​ർ​ന്നി​രു​ന്നു. ര​ണ്ടാ​ഴ്ച​മു​മ്പ്, അ​യ​ൽ​വാ​സി​ക​ൾ​ക്ക്​ ബു​ദ്ധി​മു​ട്ടാ​കു​ന്ന​ത​ര​ത്തി​ൽ പ​ഴ​യ ബ്ലീ​ച്ചി​ങ്​ പൗ​ഡ​ർ ഉ​പേ​ക്ഷി​ച്ചി​രു​ന്ന സം​ഭ​വ​ത്തി​ൽ കൗ​ൺ​സി​ല​ർ ഉ​ൾ​പ്പെ​ടെ രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കി. തു​ട​ർ​ന്ന്​ ഈ ​ബ്ലീ​ച്ചി​ങ്​ പൗ​ഡ​ർ സ്ഥ​ല​ത്ത്നി​ന്ന്​ മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:burntdrug storage center
News Summary - Fire at Kollam district drug storage center- 10 crores loss
Next Story