പട്ടാഴി പുലിക്കുന്നിമലയിൽ തീപിടിത്തം; കാട്ടുപന്നിക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്
text_fieldsപട്ടാഴി പുലിക്കുന്നിമലയിൽ തീപിടിത്തം
കാട്ടുപന്നിക്കൂട്ടത്തിെൻറ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്പത്തനാപുരം: പട്ടാഴി പുലിക്കുന്നിമലയില് തീപിടിച്ച് രേണ്ടക്കറിലധികം ഭൂമി കത്തിനശിച്ചു. തീ പടരുന്നതിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കാട്ടുപന്നിക്കൂട്ടത്തിെൻറ ആക്രമണത്തില്‍ ഗ്രാമപഞ്ചായത്ത് അംഗം ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. പട്ടാഴി ഗ്രാമപഞ്ചായത്തിലെ പുലിക്കുന്നിമലയിലെ ഉണങ്ങിനിന്ന കാട്ടുപുല്ലുകള്ക്കാണ് തീപിടിച്ചത്.
തീ പടരുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് നിയന്ത്രണവിധേയമാക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് കൊട്ടാരക്കര, പത്തനാപുരം എന്നിവിടങ്ങളില്‍നിന്ന് ഫയര്‍ഫോഴ്സ് സംഘമെത്തി നാല് മണിക്കൂര്‍ ശ്രമിച്ചാണ് തീ കെടുത്തിയത്.
തീ പടരുന്നതിനിടെ പുല്ലുകള്ക്കിടയിലുണ്ടായിരുന്ന പന്നികള്‍ കൂട്ടത്തോടെ പുറത്തേക്ക് വരികയായിരുന്നു. ചിതറിയോടിയ പന്നികളുടെ ആക്രമണത്തിലാണ് നാട്ടുകാര്‍ക്കടക്കം പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ കന്നിമേല്‍ വാര്‍ഡ് മെംബര്‍ രഞ്ജിത രതീഷിനെ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.