Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമരുന്ന്​ സംഭരണ...

മരുന്ന്​ സംഭരണ കേന്ദ്രത്തിലെ തീപിടിത്തം; ഉ​റ​ങ്ങാ​തെ, രാ​വ്​ പ​ക​ലാ​ക്കി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം

text_fields
bookmark_border
fire
cancel
camera_alt

തീ​പി​ടി​ത്ത​ത്തി​ൽ ന​ശി​ച്ച കൊ​ല്ലം ഉ​ളി​യ​ക്കോ​വി​ലി​ലെ കേ​ര​ള

മെ​ഡി​ക്ക​ൽ സ​ർ​വി​സ​സ് കോ​ർ​പ​റേ​ഷ​ന്റെ സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ൽ അ​ഗ്നി​ര​ക്ഷാ​സേ​ന അം​ഗ​ങ്ങ​ൾ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

കൊ​ല്ലം: ബു​ധ​നാ​ഴ്ച രാ​ത്രി 8.50ന്​ ​ക​ട​പ്പാ​ക്ക​ട ജി​ല്ല ഫ​യ​ർ​സ്​​റ്റേ​ഷ​നി​ലേ​ക്ക്​ വ​ന്ന കോ​ളി​ന്​ പി​റ​കെ ഒ​ന്നി​നു​പി​റ​കെ ഒ​ന്നാ​യി ഉ​ളി​യ​ക്കോ​വി​ലി​ലേ​ക്ക്​ കു​തി​ച്ചെ​ത്തി​യ അ​ഗ്നി​ര​ക്ഷാ​സേ​ന യൂ​നി​റ്റു​ക​ൾ പു​ക​പോ​ലും ബാ​ക്കി​യി​ല്ലെ​ന്ന്​ ഉ​റ​പ്പാ​ക്കി ഗോ​ഡൗ​ൺ പ​രി​സ​ര​ത്തു​നി​ന്ന്​ പോ​യ​ത്​ വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​ട്ടി​ന്.

12 മ​ണി​ക്കൂ​റോ​ളം നീ​ണ്ട ഉ​ദ്യ​മ​ത്തി​ൽ വി​ശ്ര​മി​ക്കാ​ൻ ഒ​രു​നി​മി​ഷം പോ​ലു​മെ​ടു​ക്കാ​തെ പ​രി​ശ്ര​മി​ച്ചാ​ണ്​ അ​ഗ്നി​ര​ക്ഷാ​സേ​ന പു​ല​ർ​ച്ചെ മൂ​ന്നോ​ടെ തീ​യ​ണ​ച്ച​ത്. അ​ണ​ക്കു​ന്തോ​റും ആ​ളി​ക്ക​ത്തി​ക്കൊ​ണ്ടി​രു​ന്ന രാ​സ​വ​സ്തു​ക്ക​ൾ നി​റ​ഞ്ഞ കെ​ട്ടി​ട​ത്തി​നൊ​പ്പം ക​ടു​ത്ത പു​ക​യും രൂ​ക്ഷ​ഗ​ന്ധ​വും അ​സ​ഹ്യ​മാ​യ ചൂ​ടും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്​ വെ​ല്ലു​വി​ളി​യാ​യി.

സ്ഥി​തി​ഗ​തി​ക​ൾ കൈ​വി​ടു​ന്ന അ​വ​സ്ഥ​യി​ൽ കൊ​ല്ല​ത്തെ എല്ലാ അ​ഗ്നി​ര​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള യൂ​നി​റ്റു​ക​ൾ കൂ​ടാ​തെ തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ​നി​ന്നും യൂ​നി​റ്റു​ക​ൾ പാ​ഞ്ഞെ​ത്തി. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ ചാ​ക്ക, ആ​റ്റി​ങ്ങ​ൽ, വ​ർ​ക്ക​ല നി​ല​യ​ങ്ങ​ളി​ൽ​നി​ന്നും ആ​ല​പ്പു​ഴ, കാ​യം​കു​ളം, മാ​വേ​ലി​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​മാ​ണ്​ യൂ​ണി​റ്റു​ക​ളെ​ത്തി​യ​ത്.

ആ​കെ 20 അ​ഗ്നി​ര​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന്​ 28 യൂ​നി​റ്റു​ക​ളാ​ണ്​ പ​ങ്കാ​ളി​ക​ളാ​യ​ത്. ര​ണ്ട്​ ല​ക്ഷ​ത്തോ​ളം ലി​റ്റ​ർ വെ​ള്ള​മാ​ണ്​ ഉ​പ​യോ​ഗി​ച്ച​ത്. കൂ​ടാ​തെ ​തീ​പ​ട​ർ​ന്ന​ത്​ രാ​സ​വ​സ്തു​ക്ക​ളി​ൽ ആ​യ​തി​നാ​ൽ പ്ര​ധാ​ന​മാ​യും ​ഫോം ​ഉ​പ​യോ​ഗി​ച്ചാ​ണ്​ തീ​യ​ണ​ച്ച​ത്. 150ഓ​ളം അ​ഗ്നി​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ളാ​ണ്​ രാ​ത്രി​പ​ക​ലാ​ക്കി യ​ത്നി​ച്ച​ത്.

അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നൊ​പ്പം പൊ​ലീ​സി​ന്‍റെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലും സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ സ​ഹാ​യി​ച്ചു. ക​ടു​ത്ത പു​ക പ​ട​ർ​ന്ന​തോ​ടെ പ​രി​സ​ര​വാ​സി​ക​ളെ ഒ​ഴി​പ്പി​ക്കാ​നും ഇ​ടു​ങ്ങി​യ വ​ഴി​യി​ൽ കാ​ഴ്ച​ക്കാ​ർ നി​റ​ഞ്ഞ്​ അ​ഗ്നി​ര​ക്ഷാ​സേ​ന വാ​ഹ​ന​ങ്ങ​ൾ​ക്ക്​ വ​ഴി​മു​ട​ങ്ങാ​തി​രി​ക്കാ​നു​മു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൊ​ലീ​സ്​ ന​ട​ത്തി.

പു​തി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​നം ഇ​ന്നു​മു​ത​ൽ

കൊ​ല്ലം: ജി​ല്ല​യി​ലെ മ​രു​ന്ന്​ സം​ഭ​ര​ണ​വും വി​ത​ര​ണ​വും​ വെ​ള്ളി​യാ​ഴ്ച മു​ത​ൽ പു​ന​രാ​രം​ഭി​ക്കും. ഉ​ളി​യ​ക്കോ​വി​ൽ കേ​ന്ദ്രം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ​തോ​ടെ ര​ണ്ട്​ പു​തി​യ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ​യാ​യി​രി​ക്കും ഇ​നി മ​രു​ന്ന്​ വി​ത​ര​ണം. തേ​വ​ള്ളി​യി​ൽ കേ​ര​ള മെ​ഡി​ക്ക​ൽ സ​ർ​വി​സ​സ്​ കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ന്‍റെ സ്വ​ന്തം കെ​ട്ടി​ട​ത്തി​ലും നെ​ടു​മ്പ​ന​യി​ൽ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ കെ​ട്ടി​ട​ത്തി​ലു​മാ​ണ്​ മ​രു​ന്ന്​ സം​ഭ​രി​ച്ച്​ വി​ത​ര​ണം ചെ​യ്യു​ന്ന​തെ​ന്ന്​ ​സം​ഭ​ര​ണ​കേ​ന്ദ്രം മാ​നേ​ജ​ർ ലീ​ന അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:burntcenterfiremedicine storage
News Summary - Fire in medicine storage center-Day and night rescue operation without sleep
Next Story