തെന്മലയിൽ അഗ്നിശമനസേന യൂനിറ്റ്
text_fieldsപുനലൂർ: കിഴക്കൻ മലയോരമേഖലയിൽ തെന്മല കേന്ദ്രീകരിച്ച് അഗ്നിരക്ഷ സേന യൂനിറ്റ് സ്ഥാപിക്കുന്നതിന് നടപടിയായി. ആവശ്യമായ സൗകര്യം ഉറപ്പുവരുത്താൻ ഫയർഫോഴ്സ് ആസ്ഥാനത്തുനിന്ന് നിർദേശം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ പി.എസ്. സുപാൽ എം.എൽ.എ ചൊവ്വാഴ്ച തെന്മല പഞ്ചായത്തിൽ ബന്ധപ്പെട്ടവരുടെ യോഗം ചേർന്നു. യൂനിറ്റ് തുടങ്ങാൻ സൗകര്യങ്ങൾ എന്തൊക്കെയാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു.
ഇപ്പോൾ യൂനിറ്റ് തുടങ്ങുന്നതിന് താൽക്കാലിക സംവിധാനവും തുടർന്ന് സ്ഥിരം സ്ഥലവും കെട്ടിടവും ഉൾപ്പെടെ ഉറപ്പാക്കാൻ എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്ന് എം.എൽ.എ അറിയിച്ചു. ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിനൽകാമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് കെ. ശശിധരൻ ഉറപ്പുനൽകി. വൈസ് പ്രസിഡന്‍റ് സജികുമാരി, അഗ്നിശമനസേന പ്രതിനിധി സലിം, ബ്ലോക്ക് പഞ്ചായത്ത് അംഗം കോമള കുമാർ, പഞ്ചായത്ത് അംഗങ്ങളായ സിബിൽ ബാബു, സി. ചെല്ലപ്പൻ, എസ്.ആർ. ഷീബ, സുഗതൻ, എ.ടി. ഷാജൻ, ചന്ദ്രിക സെബാസ്റ്റ്യൻ, നാഗരാജ് സുജാത, വിജയശ്രീ ബാബു എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.