കൊല്ലത്ത് ആദ്യം; പ്രതികരണം വിഷയങ്ങൾ പഠിച്ചശേഷം -കലക്ടർ
text_fieldsകൊല്ലം: കൊല്ലത്ത് മുമ്പ് വന്നിട്ടുണ്ടെങ്കിലും ഔദ്യോഗിക ചുമതലയിൽ ആദ്യമാണെന്ന് കലക്ടർ എൻ. ദേവീദാസ്. ജില്ലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിച്ചശേഷം പ്രതികരിക്കാമെന്ന് ചുമതലയേറ്റ ശേഷം അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. സേഫ് കൊല്ലം ഉൾപ്പെടെയുള്ള പദ്ധതികൾ ശ്രദ്ധയിൽപെടുത്തിയ സാഹചര്യത്തിലായിരുന്നു കലക്ടറുടെ പ്രതികരണം.
ഉച്ചക്ക് 12 ഓടെ കുടുംബസമേതം സിവിൽ സ്റ്റേഷനിലെത്തിയ ദേവീദാസ് സ്ഥാനമൊഴിയുന്ന കല്കക്ടർ അഫ്സാന പർവീണിൽ നിന്ന് ചുമതലയേറ്റെടുത്തു.
തിരുവനന്തപുരം മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടറായിരുന്ന ദേവീദാസ് ദീർഘകാലം കാസര്‍കോട് എ.ഡി.എം ആയിരുന്നു. കണ്ണൂര്‍ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടറായിരിക്കെയാണ് ഐ.എ.എസ് ലഭിച്ചത്.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട്, തളിപ്പറമ്പ് ആര്.ഡി.ഒയായും പ്രവർത്തിച്ചു. ആര്.ആര്. ഡെപ്യൂട്ടി കലക്ടറായും ജോലി ചെയ്തിട്ടുണ്ട്. കാസര്‍കോട് ജില്ല കലക്ടറുടെ താൽക്കാലിക ചുമതലയും വഹിച്ചിരുന്നു.
തൃക്കരിപ്പൂർ എളമ്പച്ചി സ്വദേശിയായ ദേവീദാസ് നീലേശ്വരം കിഴക്കന്‍ കൊവ്വലിലാണ് ഇപ്പോള്‍ താമസം. മരക്കാപ്പ് കടപ്പുറം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക ജീജയാണ് ഭാര്യ. വിദ്യാര്‍ഥികളായ ചൈത്രക് ദേവ്, ദേവി മിത്ര എന്നിവര്‍ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.