മയ്യനാട് ഗ്രാമപഞ്ചായത്തിൽ വിഡിയോ കോൺഫറൻസ് വഴി ആദ്യ വിവാഹ രജിസ്ട്രേഷൻ
text_fieldsമയ്യനാട്: കേരള പൊതു വിവാഹ രജിസ്ട്രേഷൻ ചട്ടപ്രകാരം സൂം മീറ്റിങ് വഴി ഓൺലൈനായി നടത്തിയ വിവാഹം രജിസ്റ്റർ ചെയ്യുന്ന ആദ്യ തദ്ദേശ രജിസ്ട്രാർ ഓഫിസായി മയ്യനാട് ഗ്രാമപഞ്ചായത്ത്.
കോവിഡ് മൂലം ആലപ്പുഴ നൂറനാട് ആദിക്കാട്ട് കുളങ്ങര തോപ്പിൽ അബ്ദുൽ ജബ്ബാറിെൻറ മകൻ മുഹമ്മദ് നൗഫലിന് രണ്ടു വർഷമായി ഗൾഫിൽനിന്ന് നാട്ടിലെത്താൻ കഴിഞ്ഞിരുന്നില്ല.
കൊല്ലം മയ്യനാട് വടക്കുംകര കിഴക്കേ ചേരിയിൽ ആലുംകടയിൽ സക്കീർ ഹുസൈെൻറ മകൾ സാറാ സക്കീറുമായുള്ള വിവാഹം ഉറപ്പിച്ചിരുന്നതാണ്. തുടർന്ന്, മേയ് 28ന് ഇരുവരും വിഡിയോ കോൺഫറൻസിങങ്ങിലൂടെ വിവാഹിതരായി. എന്നാൽ, വരനും വധുവും നേരിട്ട് ഹാജരാകാമെന്ന വ്യവസ്ഥ കാരണം വിവാഹം രജിസ്റ്റർ ചെയ്യാനായില്ല. വധു കേരള ഹൈകോടതിയിൽ നൽകിയ ഹരജി പരിഗണിച്ച് വരൻ രജിസ്ട്രാർ മുമ്പാകെ നേരിട്ട് ഹാജരാകണമെന്ന നിബന്ധന ഒഴിവാക്കി ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചു.
വരൻ നാട്ടിലെത്തി ഒരു മാസത്തിനകം രജിസ്ട്രാർ മുമ്പാകെ എത്തി ഒപ്പുെവക്കണമെന്ന് നിർദേശിച്ച് വിവാഹം രജിസ്റ്റർ ചെയ്ത് വിവാഹ സർട്ടിഫിക്കറ്റ് കൈമാറി. ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരായ കെ.ബി. ബാലനാരായണൻ, എ. സുധീർ, എൻ.എൻ. സിമി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.