വള്ളക്കാർക്കും മത്സ്യം കിട്ടാനില്ല; വില കുതിക്കുന്നു
text_fieldsകൊല്ലം: വള്ളക്കാർക്ക് ചാകരയാകേണ്ട ട്രോളിങ് നിരോധനകാലം ഇക്കുറി ചതിച്ചു. മത്സ്യലഭ്യത കുറഞ്ഞതോടെ വിലയും കൂടി. ന്യൂനമർദത്തിന്റെ ഫലമായുണ്ടായ കടലിലെ കുത്തൊഴുക്കാണ് മത്സ്യലഭ്യത കുറയാൻ കാരണമെന്നാണ് വിലയിരുത്തൽ. കുത്തൊഴുക്കിന്റെ ഫലമായി വല ചുരുണ്ടുകൂടുന്നതായും വലയിൽ മീൻ കയറുന്നതായും മത്സ്യത്തൊഴിലാളികൾ പറയുന്നു. മത്സ്യങ്ങൾ തീരക്കടലിലേക്ക് എത്തുന്നതും കുറഞ്ഞു. എല്ലാ സീസണിലും കിട്ടുന്ന മത്തി, അയല അടക്കം പലമീനുകളും ഇപ്പോൾ വളരെ കുറച്ചുമാത്രമാണ് ലഭിക്കുന്നത്. കൂടാതെ ചൂര, കൊഞ്ച്, കണവ, പാര, താട തുടങ്ങിയ മത്സ്യങ്ങളും കിട്ടാതായി.
ഒരു വള്ളത്തിന് ഏകദേശം രണ്ടോ മൂന്നോ കുട്ട മത്സ്യം മാത്രമാണ് ലഭിക്കുന്നത്. മുൻവർഷങ്ങളിൽ ട്രോളിങ് നിരോധന കാലം ഒരുദിവസം ആറ്കുട്ടയിലധികം മത്സ്യം ലഭിച്ചിരുന്നു. മെണ്ണണ്ണ വാങ്ങാനുള്ള പണം പോലും ഇപ്പോൾ ലഭിക്കുന്നിെല്ലന്നാണ് തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നത്.
മത്സ്യത്തിന്റെ വരവ് കുറഞ്ഞതോടെ വിലയും കുതിച്ചു. കൊല്ലം ഹാർബറിൽ ഒരു കിലോ മത്തിയുടെ വില 300 മുതൽ 340 വരെ എത്തി. നേരത്തേ ഇത് 200 രൂപയായിരുന്നു. 100 മുതൽ 150 രൂപവരെ ഉണ്ടായിരുന്ന അയലക്കും 350 വരെ വില എത്തി. ഒരു കിലോ ചൂരയുടെ വില 280 ആയി. മാന്തളിന്റെ വില 150ൽനിന്ന് 300ലേക്ക് ഉയർന്നു. കൊല്ലം തീരത്തിന്റെ പ്രത്യേകതയായിരുന്ന നെയ്ചാള കിട്ടാനിെല്ലന്നാണ് തൊഴിലാളികൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.