ബോട്ടുകളുടെ കരവലി പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഭീഷണി
text_fieldsഇരവിപുരം: തീരത്തുനിന്നുള്ള അകലം പാലിക്കാതെ ബോട്ടുകൾ കരവലി നടത്തുന്നത് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഭീഷണിയാകുന്നു. ഇരവിപുരം തീരപ്രദേശത്താണ് ബോട്ടുകൾ തീരത്തോടടുത്ത് മത്സ്യബന്ധനം നടത്തുന്നത്.
ഇത്തരത്തിൽ മത്സ്യബന്ധനം ഫിഷറീസ് വകുപ്പ് നിരോധിച്ചിട്ടുള്ളതാണ്. കണവ, ആവോലി, കൊഞ്ച് എന്നിവയെ പിടിക്കുന്നതിനായാണ് ബോട്ടുകൾ തീരത്തോടടുത്തെത്തി വലയിടുന്നത്. രാത്രികാലങ്ങളിലാണ് ഇത്തരത്തിൽ മത്സ്യബന്ധനം നടത്തുന്നത്. പുലർച്ച കട്ടമരങ്ങളിൽ മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികൾക്ക് ബോട്ടുകൾ ഭീഷണിയാകുന്നതോടൊപ്പം പരമ്പരാഗതമായി മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികൾക്ക് മത്സ്യം ലഭിക്കാത്ത സ്ഥിതിയുമുണ്ട്.
ഇത്തരത്തിൽ കരവലി നടത്തുന്നത് കടലിൽ പലപ്പോഴും പരമ്പരാഗത മത്സ്യത്തൊഴിലാളികളും ബോട്ടുകാരും തമ്മിൽ സംഘർഷാവസ്ഥക്കും കാരണമാക്കിയിട്ടുണ്ട്. പരമ്പരാഗത മത്സ്യത്തൊഴിലാളികളെ സമരത്തിലേക്ക് തള്ളിവിടാതെ ബോട്ടുകാരുടെ കരവലിക്കെതിരെ ഫിഷറീസ് വകുപ്പിന്റെ ഭാഗത്തു നിന്ന് അടിയന്തര നടപടികളുണ്ടാകണമെന്ന ആവശ്യമാണ് ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.