Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപണംവെച്ച് ചീട്ടുകളിച്ച...

പണംവെച്ച് ചീട്ടുകളിച്ച അഞ്ചുപേർ പിടിയിൽ

text_fields
bookmark_border
പണംവെച്ച് ചീട്ടുകളിച്ച അഞ്ചുപേർ പിടിയിൽ
cancel

ഇരവിപുരം: വാളത്തുംഗലിൽ കൊവിഡ് മാനദണ്ഡം ലംഘിച്ച് കൂട്ടം കൂടി പണംവെച്ച് ചീട്ടുകളിച്ച അഞ്ചുപേർ പിടിയിലായി. വാളത്തുംഗൽ ശരവണ നഗർ 42ൽ ഷാജി (47), തഴുത്തല പ്ലാവിള വീട്ടിൽ ഷാനവാസ്​ (40), മുണ്ടയ്ക്കൽ പറക്കോട് പടിഞ്ഞാറ്റതിൽ ഗിരി (45), തെക്കേവിള മുടിയിലഴികം വീട്ടിൽ ദേവാനന്ദൻ (59), മൈലാപ്പൂര് മുണ്ടൻറഴികം വീട്ടിൽ ഷെഫീക് (40) എന്നിവരാണ് ​പിടിയിലായത്. ഷാജി വാടകക്കെടുത്ത വാളത്തുംഗൽ ശരവണനഗർ 41ാം നമ്പർ വീട്ടിലായിരുന്നു ചീട്ടുകളി.

ഇവരിൽനിന്ന് 12,970 രൂപയും പിടിച്ചെടുത്തു. ഇരവിപുരം സബ് ഇൻസ്​പെക്ടർ അനീഷ്, കൊല്ലം സിറ്റി സ്​പെഷൽ ബ്രാഞ്ച് സബ് ഇൻസ്​പെക്ടർ ജയകുമാർ, ഡാൻസാഫ് ടീം അംഗങ്ങളായ ബൈജു പി. ജറോം, സിനു, മനു, സജു, രതീഷ്, റിപു എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moneyarrestgamblingpolice
Next Story