കാര്യറയിലെ രാഷ്ട്രീയപാര്‍ട്ടികളുടെ കൊടിമരങ്ങള്‍ നീക്കി
text_fieldsകുന്നിക്കോട്: കാര്യറയിൽ കഴിഞ്ഞ ദിവസം രാത്രി വിവിധ രാഷ്ട്രീയ പാർട്ടികളുടെ കൊടിമരങ്ങളും ഫ്ലക്സ് ബോർഡുകളും നശിപ്പിച്ചു. സി.പി.എമ്മിന്റെ രക്തസാക്ഷി സ്തൂപത്തില്‍ കരിഓയിൽ ഒഴിച്ചു.
ഇതിനെതുടർന്ന് മേഖലയിലെ എല്ലാ കൊടിമരങ്ങളും വിളക്കുടി പഞ്ചായത്തും പൊലീസും ചേർന്ന് നീക്കം ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് പറയിരുവിള ജങ്ഷൻ മുതൽ എൽ.പി.എസ് ജങ്ഷന്‍വരെയുള്ള ഭാഗത്തെ കൊടിമരങ്ങളും ബോർഡുകളും നശിപ്പിക്കപ്പെട്ടത്.
എസ്.എന്‍ ജങ്ഷനിൽ സി.പി.എം സ്ഥാപിച്ചിരുന്ന രക്തസാക്ഷി സ്തൂപത്തിലെ കൊടിമരം നശിപ്പിക്കുകയും കരിഓയിൽ ഒഴിക്കുകയും ചെയ്തു. രണ്ടു മാസങ്ങൾക്ക് മുമ്പ് ബി.ജെ.പി സ്ഥാപിച്ച കോണ്‍വെക്സ് കണ്ണാടികള്‍ സാമൂഹിക വിരുദ്ധർ നശിപ്പിച്ചിരുന്നു. തുടർച്ചയായി മേഖലയിൽ സാമൂഹികവിരുദ്ധ ശല്യം രൂക്ഷമാണെന്ന് വ്യാപകമായി രാഷ്ട്രീയപാര്‍ട്ടികളുടെ പേരിൽ അക്രമങ്ങൾ നടക്കുന്നതായും പരാതിയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുന്നിക്കോട് സി.ഐ മുബാറക്കിന്റെയും ഗ്രാമപഞ്ചായത്ത് അംഗം ആർ. ബിജുമോന്റെയും നേതൃത്വത്തിൽ കൊടിമരങ്ങൾ നീക്കംചെയ്തത്.
സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്നവരെ കസ്റ്റഡിയിലെടുത്തതായി അന്വേഷണം ആരംഭിച്ചതായും കുന്നിക്കോട് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.