വനസൗഹൃദ സദസ്സ് 27ന്; പരാതികൾ സമർപ്പിക്കാം
text_fieldsപുനലൂർ: പുനലൂർ നിയോജക മണ്ഡലംതല വനസൗഹൃദ സദസ്സ് 27ന് വൈകിട്ട് മൂന്നിന് ചെമ്മന്തൂർ കെ. കൃഷ്ണപിള്ള സ്മാരക ഹാളിൽ നടക്കും. വനം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. വനാതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ മനസിലാക്കി ചർച്ചയിലൂടെ പരിഹാരം കണ്ടെത്തുന്നതിന് വനം വകുപ്പ് ആവിഷ്കരിച്ച കർമ പദ്ധതിയാണ് വനസൗഹൃദ സദസ്സ്.
വന അദാലത്തിലേക്ക് പൊതുജനങ്ങളുടെ പരാതികൾ എഴുതി തയാറാക്കി 25 ന് മുമ്പ് പുനലൂർ എം.എൽ.എ ഓഫിസ്, ബന്ധപ്പെട്ട വനംവകുപ്പ് റേഞ്ച് ഓഫിസുകൾ, അതത് പ്രദേശങ്ങളിലെ പഞ്ചായത്ത് മെംബർമാരുടെ കൈവശം, പഞ്ചായത്ത് പ്രസിഡന്റുമാരുടെ ഓഫിസുകൾ എന്നിങ്ങനെ നൽകാം. മനുഷ്യ-വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട വിഷയങ്ങൾ, വന്യമൃഗങ്ങൾ കൃഷി ഭൂമിയിൽ ഇറങ്ങി കാർഷിക വിഭവങ്ങൾ നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പരാതികൾ, വനപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് കൈവശാവകാശ പട്ടയങ്ങൾ ലഭിക്കുന്നതിനുള്ള പരാതികൾ, വനാതിർത്തികളിലെ ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട തടസ്സങ്ങൾ, വനപ്രദേശങ്ങളിലെ റോഡ് വികസനം, അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റുന്നതുമായി ബന്ധപ്പെട്ട പരാതികൾ എന്നിവ നൽകാം. വന്യമൃഗശല്യം മൂലമുണ്ടാകുന്ന നഷ്ടപരിഹാരം ലഭിക്കാത്തതുമായി ബന്ധപ്പെട്ട പരാതികളും പരിഗണിക്കും. വനമേഖലയിലെ ജനങ്ങളുടെ പ്രശ്നപരിഹാരത്തിനായി സർക്കാർ ഒരുക്കിയിട്ടുള്ള സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പി.എസ്. സുപാൽ എം.എൽ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.