ഓർമയിലെ സമരക്കാലം പങ്കിട്ട് എസ്.എഫ്.െഎയുടെ സമരയൗവനങ്ങൾ
text_fieldsകൊല്ലം: അഞ്ച് പതിറ്റാണ്ടിെൻറ സമരജീവിതങ്ങളും അനുഭവങ്ങളും പങ്കുെവച്ച് എസ്.എഫ്.ഐയുടെ പഴയകാല സഖാക്കൾ. 'സമരകാലം @50'ൽ നേതാക്കൾ ഓർമകൾ പങ്കുവെച്ചു.
ആശ്രാമത്തെ നീലാംബരി ഓപണ്‍ എയര്വേദിയില് മുദ്രാവാക്യങ്ങള്‍ മുഴങ്ങിയപ്പോള്‍ സമൂഹത്തില്‍ നാനാമേഖലകളില്‍ നിന്നെത്തിയവരും തങ്ങളുടെ പഴയ കാമ്പസുകളിലെ സമരോത്സുക കാലത്തേക്ക് മടങ്ങി.
സര്‍ഗാത്മക സംഘടന പ്രവര്‍ത്തനത്തിെൻറ ഹൃദയാനുഭവങ്ങള്‍ പങ്കുെവച്ച വേദിയായത് മാറി. എസ്.എഫ്.ഐയുടെ ആദ്യകാല പ്രവര്‍ത്തകരും മുന്‍കാല പ്രതിനിധികളുടെ ഒത്തുചേരലുകളും പുതുതലമക്കെും സമരാവേശം നല്കി. സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും എസ്.എഫ്.ഐ മുന്‍ അഖിലേന്ത്യ പ്രസിഡൻറുമായ എം.എ. ബേബി സമ്മേളനം ഉദ്ഘാടനം ചെയ്തു.
പരിപാടിയുടെ ചെയര്‍മാനായ എക്സ്. ഏണസ്റ്റ് അധ്യക്ഷത വഹിച്ചു. എസ്.എഫ്.ഐ മുന്‍ സംസ്ഥാന സെക്രട്ടറിയും രാജ്യസഭാംഗവുമായ കെ.എന്‍. ബാലഗോപാല്‍, രാജ്യസഭ എം.പി കെ. സോമപ്രസാദ്, മേയര്‍ പ്രസന്ന ഏണസ്റ്റ് , സി.പി.എം ജില്ല സെക്രട്ടറി എസ്. സുദേവന്, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ദേവ്, എസ്.എഫ്.ഐ മുന്‍ജില്ല ഭാരവാഹികള്‍ എന്നിവര്‍ സമ്മേളനത്തില്‍ പെങ്കടുത്തു.
രക്തസാക്ഷികളെ അനുസ്മരിച്ച് വസന്തകുമാര്‍ സാംബശിവന് ആലപിച്ച സ്വാഗതഗാനത്തോടെയാണ് യോഗം ആരംഭിച്ചത്. സമ്മേളനത്തിെൻറ ഭാഗമായി രക്തസാക്ഷികളായവരുടെ കുടുംബങ്ങളെ ആദരിക്കല്‍, കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിയിലെ കുട്ടികള്‍ അവതരിപ്പിച്ച നൃത്തം, കൊല്ലം എസ്.എന്‍ കോളജിലെ വിദ്യാർഥികൾ അവതരിപ്പിച്ച ഗസല്‍സന്ധ്യ എന്നിവയും ഉണ്ടായിരുന്നു.
എല്ലാതരം വർഗീയതക്കെതിരായും പോരാട്ടം അനിവാര്യം –എം.എ. ബേബി
കൊല്ലം: കുത്തകമാധ്യമങ്ങള്‍ അക്രമകാരികളെന്നാണ് എസ്.എഫ്.ഐയെ മുദ്രകുത്തുന്നതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും എസ്.എഫ്.ഐ മുന്‍ അഖിലേന്ത്യ പ്രസിഡൻറുമായ എം.എ. ബേബി. ഇത്തരക്കാരോട് എസ്.എഫ്.ഐയുടെ രക്തസാക്ഷികളുടെ പട്ടിക പരിശോധിച്ചാല്‍ മനസ്സിലാകും ആരാണ് അക്രമകാരികളെന്നും അദേഹം പറഞ്ഞു.
എണ്ണമറ്റ പ്രവര്‍ത്തരെയാണ് കെ.എസ്.യു ഉള്‍പ്പെടെയുള്ള മറ്റ് പാര്ട്ടിക്കാര് കൊലപ്പെടുത്തിയത്. കുത്തക മാധ്യമങ്ങള്‍ ഇവയൊന്നും കേള്‍ക്കില്ല. അടിയന്തരാവസ്ഥക്കെതിരായ പുരോഗമന വിദ്യാര്‍ഥി പ്രസ്ഥാനം നടത്തിയ പോരാട്ടം സുപ്രധാനമാണ്. എല്ലാതരം വര്ഗീയതകള്ക്കെതിരെയുള്ള പോരാട്ടമാണ് ഈ കാലഘട്ടത്തിെൻറ ആവശ്യകതയാണെന്നും എം.എ. ബേബി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.