ഫ്യൂണിക്കുലാർ വീട്; മഴക്കാലത്തൊരു മൺേറാതുരുത്ത് മാതൃക
text_fieldsമൺേറാതുരുത്ത്: പ്രളയപ്രദേശങ്ങൾക്കൊപ്പം മഴ മാനത്തെത്തിയാൽ മൺേറാതുരുത്തുകാരും ആശങ്കയിലാകുമായിരുന്നു. ഇൗ ആശങ്കക്ക് പരിഹാരമാവുന്ന ഫ്യൂണിക്കുലാർ വീട് ഇന്ന് പ്രളയമേഖലകൾക്കാകെ മാതൃകയാണ്.
കിടപ്രം തെക്ക് വാർഡിൽ ആന്ദൻ- പത്മാവതി ദമ്പതികൾക്കാണ് ഇൗ രീതിയിൽ വീടൊരുങ്ങുന്നത്. പരിസ്ഥിതി ദുരന്തങ്ങളെ അതിജീവിക്കുന്ന പ്രകൃതിക്കിണങ്ങിയ വീടാണിത്.
വേലിയേറ്റത്തെയും വെള്ളപ്പൊക്കത്തെയും പ്രതിരോധിക്കുന്നതാണ് നിർമാണ തന്ത്രം. രണ്ട് കിടപ്പുമുറി, ഒരു ഹാൾ, അടുക്കള, ശൗചാലയം തുടങ്ങിയവയാണ് സൗകര്യങ്ങൾ. 500 ചതുരശ്ര അടി വിസ്തൃതിയുള്ള വീടിെൻറ നിർമാണ ചെലവ് 6.5 ലക്ഷം രൂപയാണ്.
തെങ്ങിൻതടികൾ താഴ്ത്തി കോൺക്രീറ്റ് പില്ലറുകൾക്ക് മുകളിലാണ് വീട് നിർമാണം. ഉപ്പിനെ പ്രതിരോധിക്കുന്ന സിമൻറാണ് ഉപയോഗിക്കുന്നത്.
ചൂടുകുറക്കുന്ന അലൂമിനിയം ഷീറ്റാണ് മേൽക്കൂര. സർക്കാറിെൻറ പ്രത്യേക അനുമതിയോടെ ടി.കെ.എം എൻജിനീയറിങ് കോളജ് സിവിൽവിഭാഗം മേധാവി എം. സിറാജുദ്ദീെൻറ മേൽനോട്ടത്തിൽ വിദ്യാർഥികളുടെ നേതൃത്വത്തിലാണ് രൂപകൽപനയും നിർമിതിയും.
പ്രളയം വന്നാലും കുത്തൊഴുക്ക് വീടിന് അടിഭാഗത്തുകൂടി കടന്നുപോകും. വീടിെൻറ നിർമാണം അവസാനഘട്ടത്തിലാണെന്ന് പഞ്ചായത്ത് പ്രസിഡൻറ് ബിനുകരുണാകരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.