വേലിയേറ്റത്തിൽ തലയുയർത്തി ഫ്യൂണിക്കുലാർ വീട്
text_fieldsമൺേറാതുരുത്ത്: കടുത്ത വേലിയേറ്റത്തിലും തല ഉയർത്തി ഫ്യൂണിക്കുലാർ വീട് മൺേറാതുരുത്തിെൻറ ഭാവി ഭവനമാതൃകയാകുന്നു. കിടപ്രം തെക്ക് വാർഡിൽ ആന്ദൻ-പത്മാവതി ദമ്പതികളുടേതാണ് പരിസ്ഥിതി ദുരന്തങ്ങളെ അതിജീവിക്കുന്ന പ്രകൃതിക്കിണങ്ങിയ വീട്. വേലിയേറ്റത്തെയും വെള്ളപ്പൊക്കത്തെയും പ്രതിരോധിക്കുന്നതാണ് നിർമിതി തന്ത്രം.
രണ്ട് കിടപ്പുമുറി, ഒരു ഹാൾ, അടുക്കളി, ശൗചാലയം, സിറ്റൗണ്ട് എന്നിവയാണ് സൗകര്യങ്ങൾ. 500 ചതുരശ്ര അടി വിസ്തൃതിയുള്ള വീടിെൻറ നിർമാണ ചെലവ് 6.5 ലക്ഷം രൂപയാണ്. തെങ്ങിൻതടികൾ താഴ്ത്തി കോൺക്രീറ്റ് പില്ലറുകൾക്ക് മുകളിലാണ് വീട് നിർമാണം. ഉപ്പിനെ പ്രതിരോധിക്കുന്ന സിമൻറാണ് ഉപയോഗിക്കുന്നത്. ചൂടുകുറക്കുന്ന അലൂമിനിയം ഷീറ്റാണ് മേൽക്കൂര.
സർക്കാറിെൻറ പ്രത്യേക അനുമതിയോടെ ടി.കെ.എം.എൻജിനീയറിങ് കോളജ് സിവിൽവിഭാഗം മേധാവി എം. സിറാജുദ്ദീെൻറ മേൽനോട്ടത്തിൽ വിദ്യാർഥികളു ടെ നേതൃത്വത്തിലാണ് രൂപകൽപനയും നിർമിതിയും നടത്തിയത്. പ്രളയം വന്നാലും കുത്തൊഴുക്ക് വീടിന് അടിഭാഗത്തുകൂടി കടന്നുപോകും. ഈ വേലിയേറ്റത്തിൽ ഇത് തെളിയിക്കപ്പെട്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.