നഗരത്തിൽ കുന്നുകൂടി മാലിന്യം; നീക്കാൻ നടപടിയില്ല
text_fieldsകൊല്ലം: നഗരഹൃദയമായ ചിന്നക്കടയിൽ റെയിൽവെ ഭൂമിയിലെ മാലിന്യത്തിന്റെ അളവ് കൂടുമ്പോഴും നീക്കാൻ നടപടിയില്ല. ചിന്നക്കടയിലാകെ ദുർഗന്ധം പരത്തുന്നവിധം മാലിന്യം വ്യാപിക്കുന്ന സാഹചര്യമാണ്. റെയിൽവേയുടെ ഭൂമിയിയാതിനാൽ കോർപറേഷനും ഈ ഭാഗത്തെ മാലിന്യം ഒഴിവാക്കാൻ താൽപര്യം കാട്ടുന്നില്ല.
മാസങ്ങൾക്ക് മുമ്പ് റെയിൽവേ സ്റ്റേഷനിലെ വിവിധ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി നീക്കിയ മണ്ണ് മാലിന്യം കുന്നുകൂടിയ ഭാഗത്തിട്ട് മൂടിയിരുന്നു. വീണ്ടും ഇവിടെ മാലിന്യം തള്ളുന്നത് തുടർന്നതിനാൽ പ്രയോജനമുണ്ടായില്ല. ചിന്നക്കട ഭാഗത്തെ കടകളിൽ നിന്നുള്ള മാലിന്യങ്ങൾക്ക് പുറമേ വഴിയാത്രക്കാരും പ്ലാസ്റ്റിക് കുപ്പികൾ, കവറുകൾ, ഭക്ഷണാവാശിഷ്ടം എന്നിവ ഇവിടെ തള്ളുന്നു.
വലിയ ചാക്കുകളിൽ മറ്റിടങ്ങളിൽൽ നിന്ന് മാലിന്യം കൊണ്ടുവന്ന് നിക്ഷേപിക്കുന്നതും പതിവാണ്. തദ്ദേശസ്വയം ഭരണ വകുപ്പ് ശുചിത്വ നഗരമടക്കമുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ട്. കൊല്ലം നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ പോലും മാലിന്യം വലിച്ചെറിയുന്ന സ്ഥിതിയാണ്. രാത്രിയിൽ പൊതുയിടങ്ങളിൽ അറവുശാല മാലിന്യങ്ങളടക്കം തള്ളുന്നത് തടയാൻ കാര്യക്ഷമമായ പരിശോധനകൾ നടക്കുന്നുമില്ല. മാലിന്യം ഉറവിടങ്ങളിൽ സംസ്കരിക്കുന്നതടക്കമുള്ള പദ്ധതികൾ ലക്ഷ്യം കാണാത്ത സ്ഥിതിയും നിലനിൽക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.