യു.പി പൊലീസ് തടവിലാക്കിയ മലയാളി കുടുംബങ്ങളുടെ മോചനത്തിന് സർക്കാർ ഇടപെടണമെന്ന്
text_fieldsകൊല്ലം: യു.പി പൊലീസ് തടവിലാക്കിയ പോപുലർ ഫ്രണ്ട് പ്രവർത്തകരായ ഫിറോസ്, അൻഷാദ് ബദറുദീൻ എന്നിവരെ സന്ദർശിക്കാൻ പോയ സ്ത്രീകളായ ബന്ധുക്കളെയും തടവിലാക്കിയ സംഭവത്തിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് പോപുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുൽ സത്താർ.
ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റിെൻറ പേരിൽ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചാണ് ഏഴു വയസ്സുകാരനും വയോധികരായ സ്ത്രീകളും ഉൾെപ്പടെ നാലുപേരെ ജയിലലടച്ചത്.മനുഷ്യാവകാശ ലംഘനങ്ങളുടെ തലസ്ഥാനമായി മാറുന്ന യു.പിയിൽ ഭരണതലത്തിലുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ഇൗ അറസ്റ്റുകൾ.കേരളത്തിൽനിന്നുള്ള വിദ്യാർഥി നേതാവായ റഊഫ് ശരീഫും യോഗി സർക്കാറിെൻറ ഭരണകൂട വേട്ടയുടെ ഇരയാണ്.
മാധ്യമപ്രവർത്തകനായ സിദ്ദീഖ് കാപ്പനെ കള്ളക്കേസിൽ കുടുക്കി തടവറയിലാക്കിയിട്ട് ഒരുവർഷം പിന്നിട്ടു. അന്യായവും കെട്ടിച്ചമച്ചതുമായ കേസുകളിൽനിന്ന് ഇവെര മോചിപ്പിക്കാനും യു.എ.പി.എ, പി.എം.എൽ.എ, രാജ്യദ്രോഹം എന്നീ ഭീകരനിയമങ്ങളുടെ ദുരുപയോഗം തടയാനും കേരള സർക്കാർ ഇടപെടണമെന്നും വാർത്തസമ്മേളനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരം സോണൽ സെക്രട്ടറി എസ്. മുഹമ്മദ് റാഷിദും പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.