സാമൂഹിക പിന്തുണ കിട്ടിയിരുന്നില്ലെങ്കിൽ ജയിലിലാകുമായിരുന്നെന്ന് ഗൗരിനന്ദന
text_fieldsചടയമംഗലം: മാധ്യമങ്ങളും പൊതുസമൂഹവും ഒപ്പം നിന്നില്ലായിരുന്നെങ്കിൽ താൻ ഇതിനകം ജയിലിലാകുമായിരുന്നെന്ന് ഗൗരിനന്ദന. ബാങ്കിനു മുന്നിൽ ക്യൂ നിന്നവർക്ക് പെറ്റി നൽകിയതുമായി ബന്ധപ്പെട്ട തർക്കം നടക്കുമ്പോൾ 'എന്താണ് പ്രശ്നം'എന്നു ചോദിച്ചതു മുതലാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. കോവിഡ് മാനദണ്ഡം പാലിച്ചില്ലെന്നു പറഞ്ഞ് ഗൗരിക്കും പെറ്റി ചുമത്തി നോട്ടീസ് നൽകി.
പ്രതിഷേധിച്ചപ്പോൾ ജാമ്യമില്ലാ വകുപ്പു ചുമത്തി ചടയമംഗലം പൊലീസ് കേസുമെടുത്തു. പൊലീസിെൻറ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വരെ ശക്തമായ പ്രതിഷേധം നിറഞ്ഞപ്പോൾ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തില്ലെന്നും ജാമ്യം ലഭിക്കുന്ന കേരള പൊലീസ് ആക്ട് 117(ഇ) പ്രകാരമാണ് കേസെടുക്കുന്നതെന്നും പൊലീസ് തിരുത്തി. ഗൗരിനന്ദയും പൊലീസുമായുള്ള തർക്കത്തിെൻറ ദൃശ്യങ്ങൾ ലക്ഷക്കണക്കിനു പേരാണ് ഇതിനകം കണ്ടത്.
ചടയമംഗലം പൊലീസിെൻറ ഭാഗത്തുനിന്ന് മുമ്പും ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് ഗൗരി നന്ദന പറഞ്ഞു. മാസങ്ങൾക്കുമുമ്പ് ഒരു കുടുംബവഴക്കിെൻറ ഭാഗമായി സ്റ്റേഷനിൽ പരാതിയുമായി പോയി.രാവിലെ ചെന്നിട്ട് വൈകീട്ട് മൂന്നായിട്ടും വിളിക്കാത്തപ്പോൾ മനുഷ്യത്വപരമായ പരിഗണനയെങ്കിലും തരണമെന്ന് ഉദ്യോഗസ്ഥരോട് പറയേണ്ടിവന്നു. പിന്നീട്, ഒരു പരിചയക്കാരൻ ഇടപെട്ടാണ് ഞങ്ങളുടെ പ്രശ്നം ഒത്തുതീർപ്പാക്കിയതെന്നും ഗൗരിനന്ദന പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.