ബിരുദ വിദ്യാർഥിനിയുടെ ആത്മഹത്യ: രണ്ടുപേർ അറസ്റ്റിൽ
text_fieldsഇരവിപുരം: എറണാകുളത്തെ കോളജിലെ ബിരുദവിദ്യാർഥിനിയും പട്ടത്താനം സ്വദേശിനിയുമായ 19കാരി തൂങ്ങിമരിച്ച സംഭവത്തിൽ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി രണ്ടുപേരെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. വടക്കേവിള വില്ലേജിൽ വടക്കേവിള ശ്രീനഗർ ആറ് രാജ്ഭവനിൽ റോബിൻ രാജ് (20), കൊല്ലം വെസ്റ്റ് വില്ലേജിൽ പള്ളിത്തോട്ടം ചേരിയിൽ വാടി പനമൂട് പുരയിടത്തിൽ എസ്.എൻ കോട്ടേജിൽ സോജിൻ (19) എന്നിവരാണ് അറസ്റ്റിലായത്.
കേസിലെ രണ്ടും മൂന്നും പ്രതികളാണ് ഇപ്പോൾ അറസ്റ്റിലായത്. ഒന്നാം പ്രതി വിദേശത്താണ്. 2019 ഒക്ടോബർ 20നാണ് പെൺകുട്ടിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. പെൺകുട്ടിക്കെതിരായി തുടർച്ചയായി നടന്ന അപവാദപ്രചാരണങ്ങളും ഭീഷണിയുമാണ് ആത്മഹത്യക്ക് കാരണമാക്കിയതെന്ന് പൊലീസ് കണ്ടെത്തി.
ശാസ്ത്രീയമായ തെളിവുകളുടെയും നിയമോപദേശത്തിെൻറയും അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഇരവിപുരം പൊലീസ് ഇൻസ്പെക്ടർ വിനോദ്, എസ്.ഐമാരായ എ.പി. അനീഷ്, ബിനോദ് കുമാർ, ദീപു, പ്രൊബേഷണറി എസ്.ഐ അഭിജിത്ത്, ജി.എസ്.ഐ സുനിൽ, സി.പി.ഒ വിനു വിജയ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.