കൊല്ലം തുറമുഖത്തേക്ക് ചരക്ക് കപ്പൽ സർവിസിന് പച്ചക്കൊടി
text_fieldsകൊല്ലം: തുറമുഖത്തേക്ക് സ്ഥിരമായി ചരക്കുകപ്പൽ സർവിസിന് വഴിയൊരുങ്ങുന്നു. സംസ്ഥാനത്തെ തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന ഗ്രീൻ ഫ്രെയിറ്റ് കോറിഡോർ തീരദേശ സർവി സിന്റെ ഭാഗമായി ഉടൻ ചരക്ക് കപ്പലെത്തും. ആഴ്ചയിൽ ഒന്നോ രണ്ടോ തവണയോ കൊല്ലത്തേക്ക് സ്ഥിരമായി സർവിസ് നടത്തും.
കപ്പൽ സർവിസ് ആരംഭിക്കുന്നതിന് മുന്നോടിയായി മാരിടൈം ബോർഡിെൻറ നേതൃത്വത്തിൽ വിളിച്ചുചേർത്ത യോഗത്തിൽ കൊല്ലത്തേക്ക് സ്ഥിരമായി ചരക്കെത്തിക്കുന്ന വ്യവസായികളും വ്യാപാരികളും പൊതുമേഖല സ്ഥാപനങ്ങളും അനുകൂലമായ നിലപാട് സ്വീകരിച്ചു.
സ്ഥിരമായി സർവിസ് ഉണ്ടെങ്കിൽ കൊച്ചിയിൽനിന്ന് കൊല്ലത്തേക്ക് കപ്പൽ മാർഗം ചരക്കെത്തിക്കാൻ തയാറാണെന്ന് കെ.എം.എം.എൽ, കാഷ്യു കോർപറേഷൻ അധികൃതർ, സ്വകാര്യ കശുവണ്ടി മുതലാളിമാർ എന്നിവർ അറിയിച്ചു. ഗുജറാത്തിൽനിന്ന് നേരിട്ട് കൊല്ലത്തേക്ക് ടൈൽസ് കൊണ്ടുവരാൻ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട ടൈൽസ് വ്യവസായികളും കൊച്ചി- കൊല്ലം സർവസിനെ അനുകൂലിച്ചു. കപ്പൽ സർവിസ് ഓപറേറ്റ് ചെയ്യുന്ന സ്വകാര്യ ഏജൻസിയുടെ നേതൃത്വത്തിൽ വ്യവസായികളെ നേരിൽ കണ്ട് ചരക്കുറപ്പാക്കാനുള്ള ചർച്ചകൾ നടത്തും.
തീരദേശ കപ്പൽ സർവിസ് പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ കപ്പൽ ഏജൻസികൾക്ക് പ്രത്യേക ഇൻസെൻറീവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിെൻറ ഒരു പങ്ക് ചരക്ക് ഇറക്കുന്നതിനുള്ള കൂലിയിൽ കുറയ്ക്കാനും ആലോചനയുണ്ട്. ചരക്കിറക്കുന്നതുമായി ബന്ധപ്പെട്ട് പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലും ട്രേഡ് മീറ്റ് നടത്തും. ഇവിടങ്ങളിൽ ടൈൽസ്, കശുവണ്ടി, നിർമാണ സാമഗ്രികൾ എന്നിവയുടെ വ്യവസായം നടത്തുന്നവരെയാണ് ലക്ഷ്യമിടുന്നത്. കൊച്ചിയിൽനിന്ന് ചരക്ക് കൊല്ലത്ത് എത്തിച്ചശേഷം മറ്റ് ജില്ലകളിലേക്ക് റോഡ് മാർഗം കൊണ്ടുപോകുകയാണ് ലക്ഷ്യം.
എം. മുകേഷ് എം.എൽ.എ, മാരിടൈം ബോർഡ് ചെയർമാൻ വി.ജെ. മാത്യു, പോർട്ട് ഓഫിസർ എബ്രഹാം കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.