Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകാലവർഷം; കർഷകർക്ക്​...

കാലവർഷം; കർഷകർക്ക്​ തീരാനഷ്ടം

text_fields
bookmark_border
crop damage
cancel
camera_alt

പ്രതീകാത്മക ചിത്രം

കൊ​ല്ലം: ക​ന​ത്ത​മ​​ഴ​​യി​​ൽ ര​ണ്ടു​​മാ​​സ​​ത്തി​​നി​​ടെ ജി​​ല്ല​​യി​​ൽ 5.73 കോ​​ടി​​യു​​ടെ കൃ​​ഷി​​നാ​​ശം. ചു​ട്ടു​പൊ​ള്ളു​ന്ന വേ​ന​ലി​ന്​ ശേ​ഷ​മെ​ത്തി​യ കാ​ല​വ​ർ​ഷ​ത്തി​ൽ ജി​ല്ല​യി​ൽ ര​ണ്ടു​മാ​സ​ത്തി​നി​ടെ ന​ശി​ച്ച​ത്​ 480.23 ഹെ​ക്ട​റി​ലെ കൃ​ഷി. വ​ലി​യ ന​ഷ്ട​മു​ണ്ടാ​യ​ത് വാ​ഴ ക​ർ​ഷ​ക​ർ​ക്കാ​ണ്. ജി​ല്ല​യി​ൽ കു​ല​ച്ച​തും കു​ല​ക്കാ​ത്ത​തു​മാ​യി വി​പ​ണി മു​ന്നി​ൽ​ക്ക​ണ്ട്​ കൃ​ഷി​ചെ​യ്ത 95,138 വാ​ഴ​ക​ളാ​ണ്​ കാ​റ്റി​ലും മ​ഴ​യി​ലും നി​ലം​പൊ​ത്തി​യ​ത്. കാ​ർ​ഷി​ക വ​കു​പ്പി​ന്‍റെ ക​ണ​ക്കു​പ്ര​കാ​രം 5.02 കോ​ടി​യു​ടെ ന​ഷ്​​ട​മാ​ണ്​ വാ​ഴ ക​ർ​ഷ​ക​ർ​ക്ക്​ മാ​ത്ര​മാ​യി ക​ണ​ക്കാ​ക്കി​യ​ത്.​

കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ ജി​ല്ല​യി​ലെ 3698 ക​ർ​ഷ​ക​രു​ടെ വി​​വി​​ധ വി​​ള​​ക​​ൾ​ക്കാ​​ണ് ന​ഷ്ടം സം​ഭ​വി​ച്ച​ത്. വേ​​ന​​ൽ മ​​ഴ​​യും പി​​ന്നാ​​ലെ​​യെ​​ത്തി​​യ കാ​​ല​​വ​​ർ​​ഷ​​വു​​മാ​​ണ്​ കാ​​ർ​​ഷി​​ക​​മേ​​ഖ​​ല​​യി​​ൽ വ​​ൻ​​നാ​​ശം വി​​ത​​ച്ച​​ത്. കാ​​ല​​വ​​ർ​​ഷ​ മ​​ഴ​​ക്ക്​ ഒ​​പ്പ​​മെ​​ത്തി​​യ ശ​​ക്ത​​മാ​​യ കാ​​റ്റാ​​ണ് ക​​ർ​​ഷ​​ക​​ർ​​ക്ക്​ ക​​ണ്ണീ​​ർ സ​​മ്മാ​​നി​​ച്ച​​ത്. കാ​​ല​​വ​​ർ​​ഷ​​ത്തി​​ൽ പ​​തി​​വി​​ല്ലാ​​ത്ത പ്രാ​​ദേ​​ശി​​ക ചു​​ഴ​​ലി​​ക​​ൾ വ​​ൻ നാ​​ശ​​മാ​​ണ്​ കാ​​ർ​​ഷി​​ക മേ​​ഖ​​ല​​യി​​ൽ വി​​ത​​ച്ച​​ത്. വ​​ൻ മ​​ര​​ങ്ങ​​ള​​ട​​ക്കം ക​​​ഴ​​പു​​ഴ​​കി​​യ കാ​​റ്റി​​ൽ വ​​ൻ​​തോ​​തി​​ൽ വാ​​ഴ​​ക​​ളും ഒ​​ടി​​ഞ്ഞു. കാ​​റ്റി​​ൽ ഒ​​ടി​​യാ​​തി​​രി​​ക്കാ​​ൻ താ​​ങ്ങു​​ന​​ൽ​​കി​​യി​​രു​​ന്ന​​വ​​യ​​ട​​ക്കം ന​​ശി​​ച്ചു. വേ​ന​ൽ​ച്ചൂ​ട് ജി​ല്ല​യി​ലെ കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് ക​ന​ത്ത ആ​ഘാ​തം ഏ​ൽ​പി​ച്ചി​രു​ന്നു.

കാ​ർ​ഷി​ക വ​കു​പ്പി​ന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം സം​സ്ഥാ​ന​ത്തു​ത​ന്നെ ഏ​റ്റ​വും അ​ധി​കം ന​ഷ്ടം സം​ഭ​വി​ച്ച ജി​ല്ല​ക​ളി​ൽ ഒ​ന്നാ​യി​രു​ന്നു കൊ​ല്ലം. 11.9351 കോ​ടി​യു​ടെ വി​ള​ക​ൾ​ക്കാ​ണ്​ അ​ന്ന്​ ജി​ല്ല​യി​ൽ നാ​ശം സം​ഭ​വി​ച്ചി​രു​ന്ന​ത്​. അ​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ്​ ഇ​ടി​ത്തീ​പോ​ലെ ക​ർ​ഷ​ക​ർ​ക്ക്​ ദു​രി​തം​വി​ത​ച്ച്​ വേ​ന​ൽ​മ​ഴ​യും കാ​ല​വ​ർ​ഷ​വും ഒ​രു​മി​ച്ചെ​ത്തി​യ​ത്. പാ​ട്ട​ഭൂ​മി​യി​ൽ കൃ​ഷി​യി​റ​ക്കി​യ ക​ർ​ഷ​ക​രെ​യാ​ണ് കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ച​ത്. ബാ​ങ്കി​ൽ നി​ന്നു വാ​യ്പ​യെ​ടു​ത്തും ആ​ഭ​ര​ണം പ​ണ​യ​പ്പെ​ടു​ത്തി​യും പ​ലി​ശ​ക്കെ​ടു​ത്തു​മൊ​ക്കെ കൃ​ഷി​യി​റ​ക്കി​യ​വ​ർ​ക്ക് വി​ള​നാ​ശം നേ​രി​ടു​ന്ന​തി​നാ​ൽ വ​ലി​യ സാ​മ്പ​ത്തി​ക​ബാ​ധ്യ​ത​യാ​ണ്​ ഉ​ണ്ടാ​യ​ത്. ഓ​ണ​വി​പ​ണി മു​ന്നി​ൽ​ക​ണ്ട്​ കൃ​ഷി​ചെ​യ്ത പ​ച്ച​ക്ക​റി ക​ർ​ഷ​ക​രും വാ​ഴ ക​ർ​ഷ​ക​രു​മാ​ണ്​ കെ​ടു​തി​യി​ൽ ഏ​റെ വ​ല​ഞ്ഞ​ത്. ഒ​രു​മാ​സ​ത്തി​നു​ള്ളി​ൽ വി​ള​വെ​ടു​ക്ക​ൽ പാ​ക​മാ​യ വാ​ഴ​ക​ളാ​ണ്​ ഒ​ടി​ഞ്ഞു ന​ശി​ച്ച​ത്.

സാ​ധാ​ര​ണ ല​ഭി​ക്കു​ന്ന വി​ള​വ് കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം മൂ​ലം ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ച്ച​തു​മി​ല്ല. കൂ​ടു​ത​ൽ വി​ള​നാ​ശം സം​ഭ​വി​ച്ച​ത്​ ശാ​സ്താം​കോ​ട്ട താ​ലൂ​ക്കി​ലാ​ണ്. 29.27 ഹെ​ക്​​ട​റി​ലാ​യി 922 ക​ർ​ഷ​ക​രാ​ണ്​ മ​ഴ​ക്കെ​ടു​തി​യി​ൽ ന​ഷ്ടം അ​നു​ഭ​വി​ച്ച​ത്.

1.48 കോ​ടി രൂ​പ​യു​ടെ ന​​ഷ്ട​​മാ​​ണു​​ണ്ടാ​​യ​​ത്. കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​ക​ളാ​യ അ​ഞ്ച​ൽ, പു​ന​ലൂ​ർ, ച​ട​യ​മം​ഗ​ലം എ​ന്നീ മേ​​ഖ​​ല​​ക​​ളി​​ലും കൂ​​ടു​​ത​​ൽ നാ​​ശ​മു​ണ്ടാ​യി. മ​ഴ​യി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് വാ​ഴ​ക​ളാ​ണ്​ നി​ലം​പൊ​ത്തി​യ​ത്. ഇ​വ​ക്കു പു​റ​മേ തെ​ങ്ങ്, കു​രു​മു​ള​ക്, റ​ബ​ർ, ക​ശു​മാ​വ്, ക​പ്പ, നെ​ല്ല്, പ​ച്ച​ക്ക​റി​ക​ൾ എ​ന്നി​വ വേ​റെ​യും ന​ശി​ച്ചു.

വി​ള​ക​ൾ ഇ​ൻ​ഷു​ർ ചെ​യ്യാം

പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ല്‍ വി​ള​നാ​ശം സം​ഭ​വി​ച്ചാ​ല്‍ ആ​ദ്യം വി​വ​രം കൃ​ഷി​ഭ​വ​നി​ല്‍ അ​റി​യി​ക്ക​ണം. നേ​രി​ട്ടോ www.aims.kerala.gov.in എ​ന്ന വെ​ബ് പോ​ര്‍ട്ട​ലി​ലൂ​ടെ​യോ ഗൂ​ഗി​ള്‍ പ്ലേ ​സ്റ്റോ​റി​ല്‍ നി​ന്ന് AIMS ആ​പ് ഡൗ​ണ്‍ലോ​ഡ് ചെ​യ്തോ വി​വ​രം അ​ധി​കൃ​ത​രെ അ​റി​യി​ക്കാം. വി​ള​ക​ള്‍ ഇ​ന്‍ഷു​ര്‍ ചെ​യ്തി​ട്ടി​ല്ലാ​ത്ത​വ​ര്‍ 10 ദി​വ​സ​ത്തി​നു​ള്ളി​ലും ചെ​യ്ത​വ​ര്‍ 15 ദി​വ​സ​ത്തി​നു​ള്ളി​ലും അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്ക​ണം. സ്ഥ​ല​പ​രി​ശോ​ധ​ന ക​ഴി​യും വ​രെ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച വി​ള​ക​ള്‍ അ​തേ​പ​ടി നി​ല​നി​ര്‍ത്ത​ണം. ന​ഷ്ട​പ​രി​ഹാ​രം ബാ​ങ്ക് അ​ക്കൗ​ണ്ട്​ വ​ഴി​യാ​കും ല​ഭി​ക്കു​ക. വി​ള​ക​ള്‍ക്ക് ഉ​ണ്ടാ​ക്കു​ന്ന പൂ​ര്‍ണ നാ​ശ​ത്തി​നു മാ​ത്ര​മേ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കൂ. ഭാ​ഗി​ക​മാ​യ ന​ഷ്ടം ക​ണ​ക്കാ​ക്കി​ല്ല. നെ​ല്‍കൃ​ഷി​ക്ക് 50 ശ​ത​മാ​ന​ത്തി​ല​ധി​കം നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യാ​ല്‍ പൂ​ര്‍ണ നാ​ശ​ന​ഷ്ട​മാ​യി ക​ണ​ക്കാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crops DamageHeavy Rain
News Summary - Heavy Rain
Next Story