കനത്ത മഴയിൽ പരെക്ക നാശം; താഴ്ന്നപ്രദേശങ്ങള്‍ വെള്ളത്തില്‍
text_fieldsകുണ്ടറയിൽ വെള്ളക്കെട്ട്
കുണ്ടറ: കനത്ത മഴയിൽ കുണ്ടറയിൽ വ്യാപക നാശം. പെരിനാട് പഞ്ചായത്തിലെ ചിറക്കോണം വാർഡിൽ മുപ്പതിലധികം വീടുകളിൽ വെള്ളം കയറി. വാർഡംഗം മുഹമ്മദ് ജാഫിയുടെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകർ എത്തി അടിയന്തര നടപടി സ്വീകരിച്ചു. മഴ തുടർന്നാൽ താമസക്കാെര മാറ്റിപ്പാർപ്പിക്കാനായി സ്കൂളിൽ ക്യാമ്പ് സജ്ജമാക്കി. പെരിനാട് പഞ്ചായത്തിലെ നാട്ടുവാതുക്കലിൽ വയലിൽ മാലിന്യം കുന്നുകൂടിയതിനെ തുടർന്ന് എട്ട് വീടുകളിൽ വെള്ളം കയറി. വൈസ് പ്രസിഡൻറ് വാർഡംഗം അനിൽ കുമാറിെൻറ നേതൃത്വത്തിൽ സന്നദ്ധപ്രവർത്തകരെത്തി മാലിന്യം നീക്കിയതോടെ തോട്ടിലൂടെയുള്ള ഒഴുക്ക് സുഗമമായി.
ശക്തമായി പെയ്ത മഴയിൽ മണ്ണിടിഞ്ഞത് മൂലം കുണ്ടറ അലിൻഡിെൻറ സംരക്ഷണഭിത്തിയും നിർമാണത്തിലിരിക്കുന്ന റോഡും തകർന്നു. മഴ ശക്തമായാൽ റോഡ് പൂർണമായും തകരുമോ എന്ന ഭീതിയിലാണ് പ്രദേശവാസികൾ. 50 അടി താഴ്ചയിലേക്കാണ് സംരക്ഷണഭിത്തിയും റോഡും തകർന്നുവീണത്. മഴ ശക്തമായാൽ മണ്ണിടിച്ചിൽ ഇനിയും ഉണ്ടാകാൻ സാധ്യതയുണ്ട്. മണ്ണിടിച്ചിൽ തുടർന്നാൽ റോഡിനും പ്രദേശത്തെ വീടുകൾക്കും ഭീഷണിയാകും. പ്രദേശത്ത് നിൽക്കുന്ന വലിയ മരങ്ങളും ഏതുനിമിഷവും കടപുഴകി വീഴാവുന്ന അവസ്ഥയിലാണ്.
ഓട നവീകരിക്കാത്തതിനാൽ അംഗൻവാടി പ്രവർത്തിക്കുന്ന വീട്ടിനുള്ളിലും വെള്ളം കയറി. ഇളമ്പള്ളൂർ ചിറയിൽ മുസ്ലിം ജമാഅത്തിന് സമീപം സ്റ്റെല്ല ഭവനിൽ ഡെൽവിൻ സഹായരാജിെൻറ വീട്ടിലാണ് വെള്ളം കയറിയത്. വീട്ടിനുള്ളിൽ പൂർണമായും വെള്ളം കയറിയതോടെ വീടിെൻറ ടെറസിൽ അഭയം പ്രാപിച്ചിരിക്കുകയാണ് കുടുംബം. ഈ വീടിെൻറ പിൻവശത്തുകൂടി കടന്നുപോകുന്ന ഓട പെരിനാട് കണ്ടച്ചിറയിലാണ് അവസാനിക്കുന്നത്. മൺറോതുരുത്ത് കിഴക്കേ കല്ലട, പേരയം, ഇളമ്പള്ളൂർ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലും വെള്ളം കയറി.
കനത്ത ദുരിതം, വീടുകൾ തകർന്നു
കൊട്ടിയം: തോരാതെ പെയ്ത മഴയിൽ ആദിച്ചനല്ലൂരിലും ചാത്തന്നൂരിലും വ്യാപക നാശം. ആദിച്ചനല്ലൂർ പഞ്ചായത്തിെൻറ വിവിധ ഭാഗങ്ങളിൽ വെള്ളം കയറി. തുടർച്ചയായി പെയ്ത ശക്തമായ മഴയെതുടർന്ന് ആദിച്ചനല്ലൂർ പതിനൊന്നാം വാർഡിലെ കൈതക്കുഴി, പെരുമാൾക്കുന്ന് കോളനിഭാഗം പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറുകയും മതിൽ ഇടിഞ്ഞുവിഴുകയും ചെയ്തു.
തുടർന്ന് വീട്ടുകാെര ആദിച്ചനല്ലൂർ സർക്കാർ യു.പി സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേക്കും ബന്ധുവീടുകളിലേക്കും മാറ്റി. ചാത്തന്നൂർ പഞ്ചായത്തിലെ മീനാട് തൊടിയിൽ വീട്ടിൽ ഗായത്രിയുടെ വീടിെൻറ അടുക്കളഭാഗം വെള്ളിയാഴ്ച രാത്രി പൂർണമായും തകർന്നു. മീനാട് തൊടിയിൽ വീട്ടിൽ ബിജുലാലിെൻറ വീടിെൻറ അടുക്കളയും തകർന്നിട്ടുണ്ട്.
വീട് ഏത് നിമിഷവും തകർന്നു വീഴുന്ന അവസ്ഥയിലാണ്. ഇവിടെ കിണറും അപകടാവസ്ഥയിലാണ്. കല്ലുവാതുക്കൽ പഞ്ചായത്തിലെ വേളമാനൂർ സൂചിപ്പാറ ഗോമതി മോഹനെൻറ വീടിെൻറ അടുക്കളഭാഗം പൂർണമായും തകർന്നു.
കുന്നത്തൂരിൽ അഞ്ച് വീടുകൾ തകർന്നു
ശാസ്താംകോട്ട: കനത്തമഴയിൽ കുന്നത്തൂരിൽ അഞ്ച് വീടുകൾ ഭാഗികമായി തകർന്നു. ശൂരനാട് വടക്ക് പടിഞ്ഞാറ്റം കിഴക്ക് കണ്ടത്തിൽ തറയിൽ കൃഷ്ണൻകുട്ടി, പോരുവഴി നടുവിലേമുറി ആരതി ഭവനത്തിൽ രാജേഷ്, വടക്കൻ മൈനാഗപ്പള്ളി തറയിൽ തെക്കതിൽ സുനിൽകുമാർ, പടി. കല്ലട വലിയപാടം ചക്കുളം കോളനിയിൽ രാധ, വലിയപാടം നടുവിൽ പടിഞ്ഞാറ്റതിൽ സുരേഷ് എന്നിവരുടെ വീടുകളാണ് ഭാഗികമായി തകർന്നത്.
ശക്തമായ മഴയെതുടർന്ന് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായിട്ടുണ്ട്. ശൂരനാട് വടക്ക്, തെക്ക്, പടി. കല്ലട, കുന്നത്തൂർ, പോരുവഴി, മൈനാഗപ്പള്ളി തുടങ്ങിയ പഞ്ചായത്തുകളിലെ കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായിട്ടുണ്ട്.
പള്ളിക്കലാർ കരകവിഞ്ഞൊഴുകുന്നത് ശൂരനാട് വടക്ക് മേഖലയിൽ ആശങ്ക പരത്തുന്നുണ്ട്. കല്ലട ആറ്റിൽ പടി. കല്ലട നെൽപ്പുര കുന്ന് ബണ്ടിൽ വിള്ളൽ വീണതും ആശങ്ക പരത്തുന്നുണ്ട്. ഇത് വഴിയുള്ള ഗതാഗതം കലക്ടർ നിരോധിച്ചു.
ചവറയിൽ താഴ്ന്നപ്രദേശങ്ങള്‍ വെള്ളത്തില്‍
ചവറ: കനത്ത മഴയിൽ ചവറ മണ്ഡലത്തിലെ താഴ്ന്നപ്രദേശങ്ങള്‍ വെള്ളത്തിലായി. പല റോഡുകളിലും വെള്ളം കയറി. ചവറ, പന്മന, തേവലക്കര, നീണ്ടകര, ചവറ തെക്കുംഭാഗം എന്നിവിടങ്ങളിലെ ചില വീടുകളില്‍ പുറത്തിറങ്ങാന്‍ പറ്റാത്ത തരത്തില്‍ നാലുചുറ്റും വെള്ളക്കെട്ടായി. നിലവില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കേണ്ട അവസ്ഥയിെല്ലന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ നിര്‍ത്താതെ മഴ തുടർന്നാൽ ക്യാമ്പ് തുറക്കും.തേവലക്കരയില്‍ രണ്ടുവീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു. പാലയ്ക്കല്‍, കൊച്ചുതോപ്പിൽ സബിനയുടെ വീടിെൻറ അടുക്കള ഇടിഞ്ഞുതാഴ്ന്നു. കോയിവിളയില്‍ ചാലിത്തറയിൽ ഉമൈബയുടെ വീടിെൻറ രണ്ടുമുറികളുടെ ഭിത്തി ഭാഗികമായി തകര്‍ന്നു. പന്മന ആക്കലില്‍ ഉപയോഗമില്ലാത്ത സോപ്പ് നിര്‍മാണ യൂനിറ്റിെൻറ വലിയ കുഴല്‍ മഴയില്‍ ചരിഞ്ഞു. ഇത് മരത്തില്‍ തങ്ങിയതിനാല്‍ സമീപത്തെ വീടുകളിലേക്ക് വീഴാതെ അപകടം ഒഴിവായി. വിവരമറിഞ്ഞ് ചവറ അഗ്നി രക്ഷാസേനയെത്തി നാട്ടുകാരുടെ സഹായത്തോടെ 50 അടി നീളമുള്ള കുഴല്‍ താഴെയിറക്കുകയായിരുന്നു.
നീണ്ടകരയിലെ സ്വകാര്യ ഹോട്ടലില്‍ തീയും പുകയും പടര്‍ന്നത് പരിഭ്രാന്തി പരത്തി. ഈ സമയം ഹോട്ടലില്‍ വിദേശികളുള്പ്പെടെയുള്ളവരുണ്ടായിരുന്നു. സംഭവമറിഞ്ഞ് അഗ്നി രക്ഷാ പ്രവര്‍ത്തകരെത്തുകയും ഫോട്ടലില്നിന്ന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു.
ശങ്കരമംഗലം എസ്.ബി.ഐയില്‍ പുകയുര്ന്നതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകരെത്തി പ്രശ്നം പരിഹരിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് രണ്ടിടത്തും പുകയുണ്ടാകാനുള്ള കാരണം.
ജന്മംകുളത്ത് വെള്ളം കയറി
മയ്യനാട്: കനത്തമഴയിൽ മയ്യനാട് ജന്മംകുളം ഭാഗം വെള്ളത്തിനടിയിലായി. ജൻമംകുളം ക്ഷേത്ര പരിസരം, പോസ്റ്റ് ഓഫിസ്, നവരംഗം ഭാഗങ്ങളിലാണ് വെള്ളം കയറിയത്. ജന്മംകുളം ഭാഗത്തുനിന്ന് പുത്തൻകുളം ഭാഗത്തേക്കുള്ള ഓടയിലെ ഒഴുക്ക് തടസ്സപ്പെട്ടതാണ് വെള്ളം കയറാൻ കാരണമായത്.
പരിസരത്തെ വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. ജന്മംകുളം ഭാഗത്ത് വെള്ളം കയറിയതോടെ വില്ലേജ് ഓഫിസിലേക്കും ക്ഷേത്രത്തിലേക്കും പോകാൻ കഴിയാത്ത സ്ഥിതിയായി.
കരുനാഗപ്പള്ളിയിൽ വീടുകൾ തകർന്നു
കരുനാഗപ്പള്ളി: ശക്തമായി തുടരുന്ന മഴയിലും കാറ്റിലും കരുനാഗപ്പള്ളിയിലും പരിസരപ്രദേശങ്ങളും നിരവധിയിടങ്ങളിൽ വെള്ളം കയറി. ഒരുവീട് പൂർണമായും നിരവധി വീടുകൾ ഭാഗികമായും തകർന്നു. പാവുമ്പ സുരേന്ദ്രെൻറ വീടാണ് പൂർണമായും തകർന്നത്. പാവുമ്പ , തൊടിയൂർ, കുലശേഖരപുരം എന്നിവിടങ്ങളിലാണ് വീടുകൾ ഭാഗികമായി തകർന്നത്. ചക്കിട്ടയിൽ സുരേന്ദ്രൻ, ശ്രീവിലാസം പരമേശ്വരൻപിള്ള, വെള്ളേശേരിൽ മോഹനൻ പിള്ള, തൊടിയൂർ പുന്നമൂട്ടിൽ കിഴക്കതിൽ പ്രകാശ്, കുലശേഖരപുരം കണ്ണംമ്പള്ളിൽ തെക്കതിൽ ഖദീജ തുടങ്ങിയവരുടെ വീടുകൾക്ക് ഭാഗികനാശമുണ്ടായി. പാവുമ്പ ദെജിത്ത് ഭവനത്തിനും നാശംനേരിട്ടു.
കരുനാഗപ്പള്ളി മുണ്ടകപ്പാടം ഭാഗത്തെ വീടുകളും കച്ചവടസ്ഥാപനങ്ങളും വള്ളിക്കാവ് മാർക്കറ്റ് പ്രദേശവും വെള്ളത്തിലാണ്. കുലശേഖരപുരം, പുന്നക്കുളം താഴതോടത്ത് പ്രദേശത്തെ നൂറോളം കുടുംബങ്ങളാണ് വെള്ളക്കെട്ട് മൂലം ദുരിതം അനുഭവിക്കുന്നത്. ഇവിടെ മഴ ശക്തമാകുന്നതോടെ കക്കൂസ് മാലിന്യം ഉൾപ്പടെയുള്ളവ റോഡിലൂടെ പരന്ന് ഒഴുകുന്ന സ്ഥിതിയാണ്. പാവുമ്പ ചുരുളി പ്രദേശങ്ങളും തൊടിയൂർ പ്രദേശങ്ങളും വെള്ളത്തിലാണ്. തഴതോട്, പറ്റോലി തോട് കരകവിയൽ ഭീഷണിയിലായി. ഗ്രാമീണറോഡുകളിൽ വെള്ളക്കെട്ടുമൂലം ഗതാഗതം തടസ്സപ്പെട്ടു. കരുനാഗപ്പള്ളി താലൂക്ക് ഓഫിസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.