ഹിന്ദുത്വ-സയണിസ്റ്റ് വംശീയതക്കെതിരായ പോരാട്ടങ്ങൾക്ക് ഐക്യപ്പെടണം -വി.പി. റഷാദ്
text_fieldsകൊല്ലം: ഹിന്ദുത്വ -സയണിസ്റ്റ് വംശീയതക്കെതിരായ പോരാട്ടങ്ങൾക്ക് യുവാക്കൾ ഐക്യപ്പെടണമെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി വി.പി. റഷാദ്. ‘ഹിന്ദുത്വ ഫാഷിസം-വെല്ലുവിളികളും അതിജീവനവും’ തലക്കെട്ടിൽ സോളിഡാരിറ്റി ജില്ല സമിതി സംഘടിപ്പിച്ച ടേബിൾ ടോക്കിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സമാധാനവും സൗഹൃദാന്തരീക്ഷവും തകർക്കുന്ന അജണ്ടകളാണ് സംഘ്പരിവാർ ഭരണകൂടം നടപ്പാക്കികൊണ്ടിരിക്കുന്നത്. ഇതിനെതിരായ പോരാട്ടങ്ങൾക്ക് സൗഹൃദ കൂടിച്ചേരലുകൾ അനിവാര്യമാണ്.
‘അപ്റൂട്ട് ബുൾഡോസർ ഹിന്ദുത്വ ആൻഡ് അപാർതീഡ് സയണിസം’ എന്ന തലക്കെട്ടിൽ സോളിഡാരിറ്റി സംസ്ഥാന കാമ്പയിന്റെ ഭാഗമായാണ് ടേബിൾ ടോക്ക് സംഘടിപ്പിച്ചത്. ജില്ല പ്രസിഡന്റ് അഹമ്മദ് യാസിർ അധ്യക്ഷതവഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജി. മഞ്ജുക്കുട്ടൻ, ജില്ല പ്രസിഡന്റ് അരുൺരാജ്, യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി സാജൻ ഹിലാൽ മുഹമ്മദ്, സെക്രട്ടറി എഫ്. ഖയസ്, ആർ.വൈ.എഫ് ജില്ല കമ്മിറ്റി അംഗം ടി.എഫ്. ഷർജു, ഫ്രറ്റേണിറ്റി ജില്ല പ്രസിഡന്റ് ഷാൻ സംബ്രമം, ജമാഅത്തെ ഇസ്ലാമി ജില്ല ജനറൽ സെക്രട്ടറി അനീഷ് യുസുഫ്, അൽ ജാമിഅ അൽ ഇസ്ലാമിയ അസി. പ്രഫ. ഡോ.ടി. തൻവീർ, കേരള യൂനിവേഴ്സിറ്റി അസി.പ്രഫ.അഡ്വ. ഹാഷിം എം. കബീർ, ജസ്റ്റിഷ്യ പ്രതിനിധി മിർസ തുടങ്ങിയവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി ഫാസിൽ സ്വാഗതവും സെക്രട്ടറി ജാഫർ ജലാൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.