മാതാ അമൃതാനന്ദമയിക്ക് ഓണററി ഡോക്ടറേറ്റ്
text_fieldsകൊല്ലം: മാതാ അമൃതാനന്ദമയിക്ക് ഭുവനേശ്വറിലെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജിയുടെ ഡി.ലിറ്റ് ഓണററി ബിരുദം. ആത്മീയത, വിദ്യാഭ്യാസം, പാരിസ്ഥിതിക പ്രശ്നങ്ങൾ, മാനുഷിക ഇടപെടലുകൾ തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് സർവകലാശാല ബിരുദദാന സമ്മേളനത്തിൽ ബിരുദം സമ്മാനിച്ചത്.വൈസ് ചാൻസലർ പ്രഫ. സസ്മിത സാമന്ത ബിരുദം സമ്മാനിച്ചു.
അവനവെൻറ ഉള്ളിലും പുറത്തും ചെയ്യുന്ന കർമങ്ങൾക്കും വെളിച്ചം പകരുന്നതും വിവേകവും വിചാരവും ഒരു പോലെ വളർത്തുന്നതായിരിക്കണം വിഭ്യാഭ്യാസമെന്ന് ബിരുദം സ്വീകരിച്ച് അമൃതാനന്ദമയി പറഞ്ഞു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ, കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജി ചാൻസലർ പ്രഫ. വേദ് പ്രകാശ്, പ്രൊ-ചാൻസലർ പ്രഫ.സുബ്രത് കുമാർ ആചാര്യ, രജിസ്ട്രാർ പ്രഫ.ജ്ഞാന രഞ്ജൻ മൊഹന്തി തുടങ്ങിയവർ ചടങ്ങിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.